വെളുത്ത ബിക്കിനിയില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍
ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഓരോ തവണത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്.
വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്.
ജാന്‍വി മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. വെള്ള ബിക്കിനി അണിഞ്ഞ ചിത്രമാണ് ജാന്‍വി പങ്കുവെച്ചത്. നീല കടല്‍ പോല്‍ സുന്ദരിയാണ് ജാന്‍വിയെന്നാണ് ആരാധകര്‍ പറയുന്നത്.
https://www.instagram.com/p/CNZ7BBrlr7K/?utm_source=ig_web_copy_link