28.9 C
Kottayam
Friday, May 17, 2024

‘ജെട്ടി ചലഞ്ച്’ തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ

Must read

തൃശൂർ: പട്ടാപ്പകൽ നടുറോഡിൽ അടിവസ്ത്രമുരിഞ്ഞ് മന്ത്രിക്കും എംഎൽഎക്കുമെതിരെ അസഭ്യവർഷം ചൊരിഞ്ഞ തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ. പൊതുസമൂഹത്തിനാകെ അപമാനകരമായ പ്രവൃത്തിചെയ്ത ഡോ. കൃഷ്ണകുമാറിന്റെ ‘ജെട്ടി ചലഞ്ച്’ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് ഡിഎംഇ ഡോ. റംലാബീവിക്ക് നൽകിയിരുന്നു.

ഇത് പരിശോധിച്ചശേഷമാണ് ഡോ. കൃഷ്ണകുമാറിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടർന്ന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. കൃഷ്ണകുമാർ പ്രിൻസിപ്പലിന് അപേക്ഷ നൽകി.

ഈ മാപ്പപേക്ഷയുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിലെ ആറംഗ അടിയന്തര കമ്മിറ്റി ചേർന്നാണ് പ്രിൻസിപ്പൽ എം എ ആൻഡ്രൂസ് റിപ്പോർട്ട് തിരുവനന്തപുരത്തെ ഡിഎംഇക്ക് കൈമാറിയത്. ഇത് വിശദമായി പരിശോധിച്ചശേഷമാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്.

ചാവക്കാട് ചേറ്റുവ ദേശീയപാതയിൽ റോഡിൽ കുഴികളുണ്ടെന്നു പറഞ്ഞാണ് ഡോക്ടർ നടുറോഡിൽ വാഹനം നിർത്തി അടിവസ്ത്രം ഉരിഞ്ഞ് ‘ജട്ടി ചലഞ്ച്’ നടത്തിയത്. മുണ്ടിനടിയിൽനിന്ന് ജെട്ടി ഊരിയെടുത്ത് നടുറോഡിൽ വിരിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ സാമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ്‌ചെയ്തു. മന്ത്രി ജി സുധാകരൻ, കെ വി അബ്ദുൾഖാദർ എംഎൽഎ എന്നിവരെ ആക്ഷേപിക്കുന്നതാണ് പോസ്റ്റ്. ഈ റോഡിന്റെ നിർമാണപ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് ഡോക്ടർ ആക്ഷേപനാടകം കളിച്ചത്.

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആർഎംഒ ആയിരുന്നു ഡോ.കൃഷ്ണകുമാർ.
സ്വകാര്യ പ്രാക്ടീസ് ഉൾപ്പെടെ നിരവധി ആരോപണങ്ങൾക്ക് വിധേയനായ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും എംഎൽഎയും ഉൾപ്പെടെ നിരവധിപേർ ഉന്നത മെഡിക്കൽകോളേജ് അധികാരികൾക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് സസ്‌പെൻഷൻ.ഡോക്ടർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week