24.3 C
Kottayam
Saturday, June 6, 2026

ജെനി കേരളത്തിലെ ആദ്യ വനിതാ പൈലറ്റോ ?സോഷ്യല്‍ മീഡിയയില്‍ കൊടുമ്പിരികൊണ്ട ചര്‍ച്ച,ജെനിയുടെ അവകാശവാദം തള്ളി വനിത പൈലറ്റുമാര്‍

Must read

കൊച്ചി: രണ്ട്​ ദിവസമായി സോഷ്യൽ മീഡിയയിലെ താരമാണ്​ ജെനി ജെറോം എന്ന ​വനിത പൈലറ്റ്​. കേരളത്തിലെ തീരദേശത്തുനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിത കൊമേഴ്​സ്യൽ പൈലറ്റാണ് ജെനിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും നടന്ന ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അടക്കം രാഷ്​ട്രീയ സാമൂഹിക മേഖലകളിലുള്ളവരും ഇത്തരം പോസ്​റ്റുകൾ ഇട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയടക്കം പിന്നീട്​ എഡിറ്റ്​ ചെയ്​തു.

ഈ സമയത്ത്​ യു.എ.ഇയിലെ പൈലറ്റുമാരുടെ ഗ്രൂപ്പിൽ മറ്റൊരു ചർച്ച നടക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ ചർച്ചകളിൽ എന്തെങ്കിലും സത്യമു​േണ്ടാ എന്നതായിരുന്നു വിഷയം. ഇല്ലെന്നാണ്​ എല്ലാ പൈലറ്റുമാരും തെളിവ്​ സഹിതം പറയുന്നത്​. ജെനിയുടെ നേട്ടത്തെ പ്രശംസിക്കുന്നതിനൊപ്പം സത്യം പുറത്തുവരണമെന്നും ഇവർ ആഗ്രഹിക്കുന്നു.

​ശനിയാഴ്​ച രാത്രി ഷാർജയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പറന്ന എയർ അറേബ്യ വിമാനമാണ്​ വാർത്തകളിൽ ഇടംപിടിച്ചത്​. മലയാളി വനിത പൈലറ്റുമാരുടെ പട്ടിക തന്നെ നിരത്തിയാണ്​ മറ്റ്​ പൈലറ്റുമാർ സോഷ്യൽ മീഡിയ വാദത്തെ പൊളിച്ചടുക്കിയത്​. കേരളത്തിലെ ആദ്യ വനിത പൈലറ്റായി പൊതുവെ അറിയുപ്പെടുന്നത്​ സബീഹ മരിക്കാർ ആണ്​. വർഷങ്ങൾക്ക്​ മുൻപ്​ പൈലറ്റായ സബീഹക്ക്​ ശേഷം 50ഓളം മലയാളി വനിതകൾ ഈ സീറ്റിലേക്ക്​ എത്തിയിരുന്നു. അതേസമയം, തനിക്ക്​ മുൻപും വനിത പൈലറ്റുമാർ കേരളത്തിൽ നിന്ന്​ ഉണ്ടായിരുന്നോ എന്ന്​ സംശയമുണ്ടെന്ന്​ സബീഹ പറയുന്നു.

സോഷ്യൽ മീഡിയയുടെ മറ്റൊരു അവകാശവാദം കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റാണ്​ ജെനി എന്നായിരുന്നു. എന്നാൽ, 21ാം വയസിൽ പൈലറ്റായ​ മാർട്ടിന സലിനും 22ാം വയസിൽ ഈ സീറ്റിലേക്കെത്തിയ ഗീതു വിജയുമെല്ലാം 23കാരിയായ ജെനിയേക്കാൾ ഇളയതാണ്​. തീരദേശത്തുനിന്നുള്ള ആദ്യ പൈലറ്റാണ്​ ജെനിയെന്നതാണ്​ സോഷ്യൽ മീഡിയ ഏറ്റവുമധികം ആഘോഷിച്ചത്​. മലപ്പുറം താനൂരുള്ള അഫ്ര അബ്​ദുല്ല തീരദേശത്തു നിന്നുള്ള പൈലറ്റാണ്​ എന്ന മറുവാദവും പൈലറ്റുമാർ ഉന്നയിക്കുന്നു.

- Advertisement -

ദരിദ്ര കുടുംബത്തിലെ കുട്ടിയാണ്​ ജെനിയെന്നതും ശരിയല്ല. ഏകദേശം ഒന്നര കോടി രൂപ ചെലവുവരുന്ന കോഴ്​സ്​ പൂർത്തിയാക്കിയാണ്​ ജെനി പൈലറ്റ്​ ലൈസൻസ്​ നേടിയത്​. വർഷങ്ങളായി ഷാർജയിലാണ്​ താമസം. ആദ്യ കൊമേഴ്​സ്യൽ പൈലറ്റ്​ എന്നതും ശരിയല്ല. ജെ​നിയുടെ നേട്ടങ്ങളെ കുറച്ചുകാണേണ്ടതില്ലെന്നും എന്നാൽ, അനാവശ്യമായ ആഘോഷങ്ങൾ ​ഈ മേഖലയെ കുറിച്ച്​ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നുമാണ്​ മറ്റ്​ പൈലറ്റുമാർ പറയുന്നത്​.

- Advertisement -

വിവരങ്ങൾ ചോദിച്ചവരോട്​ തങ്ങൾ നൽകിയത്​ ഉറപ്പായ വിവരങ്ങൾ മാത്രമാണെന്ന്​ ജെനിയുടെ പിതാവ്​ ജെറോം പറഞ്ഞു. ജെനി കേരളത്തിലെ തീരദേശത്തുനിന്നുള്ള ആദ്യ കൊമേഴ്​സ്യൽ വനിത പൈലറ്റാണെന്നാണ്​ വിശ്വാസം. ഒന്നര കോടി രൂപ മുടക്കിയാണ്​ പഠിച്ചത്​. സോഷ്യൽ മീഡിയയിലെത്തിയപ്പോൾ കൂടുതൽ മേ​െമ്പാടി ചേർത്തിട്ടുണ്ടാവാം. അതിൽ ഞങ്ങൾക്ക്​ പങ്കില്ലെന്നും ജെറോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week