KeralaNewsRECENT POSTS
കളക്ടര്‍ എസ്. സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ. എ. ജയശങ്കര്‍
കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ എ ജയശങ്കര്‍ രംഗത്ത്. ജില്ലാ കളക്ടര്‍ എസ് സുഹാസ് കോഴ വാങ്ങി തീരദേശ പരിപാലന അതോറിട്ടിയുടെ അധികാരം കവര്‍ന്ന് നിര്‍മ്മാണ അനുമതി നല്‍കിയെന്ന് അഡ്വ എസ് ജയശങ്കര്‍ ആരോപിച്ചു.
കളക്ടര്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് അഡ്വ ഹരീഷ് വാസുദേവനും പറഞ്ഞു. ന്യൂസ് 18 പ്രൈം ഡിബേറ്റിലാണ് ഇരുവരും സുഹാസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News