പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നില്‍ വച്ച് മകന്റെ കരണത്തടിച്ച് അച്ഛന്‍! വീഡിയോ
കോട്ടയം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നില്‍ വെച്ച് മകനെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും മറ്റുള്ളവരും തരിച്ചു നില്‍ക്കുതും വീഡിയോയില്‍ കാണാം. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയര്‍ത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോയുടെ തുടക്കം മുതല്‍ കാണുന്നത്. പലവട്ടം മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാള്‍ ടീച്ചറോടു കയര്‍ക്കുന്നതു കാണാം. ‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്. പ്രിന്‍സിപ്പലിനെ വിളി’ എന്നിങ്ങനെയൊക്കെ അച്ഛന്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ഇതെല്ലാം കണ്ട് കുട്ടി പേടിച്ചു വിറച്ചു നില്‍ക്കുന്നതും കാണാം.
ഒടുവില്‍ ടീച്ചര്‍ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാള്‍ കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. സംഭവം നിരവധി പേര്‍ ഷെയറും ചെയ്തിട്ടുണ്ട്. ഇയാള്‍ എന്തൊരു അച്ഛനാണെന്നാണ് മിക്കവരും ചോദിക്കുന്നത്.