‘8 മാസമായി ക്വാറന്റൈനില്‍, 7 മാസമായുളള തൊഴിലില്ലായ്മ’; ജയറാമിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ കുടുങ്ങി സിനിമാ ലോകം ആകെ പ്രതിസന്ധിയിലാണ്. താരങ്ങള്‍ പലരും ഷൂട്ടിങ് ലൊക്കേഷനുകളിലെ തിരക്കുകളില്‍ നിന്ന് മാറി വിശ്രമത്തിലാണ്. പലരും നേരിട്ടുളള സാമൂഹ്യ ഇടപെടലുകളില്‍ നിന്നും വിട്ടുനിന്ന് മാസങ്ങളോളമായി വീടുകളിലാണ്. എങ്കിലും താരങ്ങളെല്ലാം സമൂഹമാധ്യമങ്ങില്‍ എപ്പോഴും സജീവമാണ്.
‘8 മാസമായി ക്വാറന്റൈനില്‍, 7 മാസമായുളള തെഴിലില്ലായ്മ’ എന്ന അടിക്കുറിപ്പോടെ വീട്ടിലെ വര്‍ക്ക്ഔട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍ ജയറാം. തെഴിലില്ലായ്മ സിനിമയില്‍ മാത്രമല്ല, ഞങ്ങള്‍ക്കും അതു തന്നെയാണ് അവസ്ഥ എന്നാണ് ആരാധകരുടെ കമന്റ്.
താരത്തിന്റെ വര്‍ക്കൗട്ട്-മേക്കോവര്‍ ചിത്രങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ മകന്‍ കാളിദാസ് ജയറാം പങ്കുവെച്ച ജയറാമിന്റെ ജിം ലുക്കും ശ്രദ്ധ നേടിയിരുന്നു. അച്ഛന്‍ എന്നും 5 മണിക്ക് എഴുന്നേറ്റ് വ്യായാമം തുടങ്ങുമെന്നാണ് കാളിദാസ് പറഞ്ഞത്. ഈ പ്രായമാകുമ്പോള്‍ ഇതിന്റെ പകുതിയെങ്കിലും ആരോഗ്യത്തോടെ ഇരിക്കാനായാല്‍ ഭാഗ്യം എന്നായിരുന്നു ചിത്രത്തിനൊപ്പം കാളിദാസിന്റെ കുറിപ്പ്.
‘അല വൈകുണ്ഠപുരമുലൂ’ എന്ന അല്ലു അര്‍ജുനന്‍ ചിത്രത്തിനായി ജയറാം വര്‍ക്കൗട്ടിലൂടെ 13 കിലോയോളം ഭാരം കുറച്ചിരുന്നു. താരത്തിന്റെ മെലിഞ്ഞ ചിത്രങ്ങള്‍ ആയിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ഹിസ്റ്റോറിക്കല്‍ ?ഡ്രാമ ‘പൊന്നിയന്‍ സെല്‍വന്‍’, വെങ്കട്ട് പ്രഭു സംവിധായകനായി എത്തുന്ന കാസിനോ ബേസ്ഡ് കോമഡി ചിത്രം ‘പാര്‍ട്ടി’ എന്നിവയാണ് ജയറാമിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.