24.5 C
Kottayam
Friday, June 5, 2026

ചിത്രമെടുത്തതിന് ശകാരവുമായി ജയ ബച്ചൻ | വീഡിയോ

Must read

മുംബൈയില്‍ ലാക്‌മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചിത്രമെടുത്തവരോട് കയര്‍ത്ത്‌ ജയ ബച്ചന്‍. കൊച്ചുമകള്‍ നവ്യ നവേലിയ്‌ക്കൊപ്പമാണ് ജയ ബച്ചനെത്തിയത്. അതിനിടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ ശകാരിക്കുകയായിരുന്നു.

”നിങ്ങള്‍ വീഴുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ആരാണ്, മാധ്യമപ്രവര്‍ത്തകരാണോ?’- എന്ന് ജയ ചോദിച്ചു. ഈ സമയത്തെല്ലാം ജയയെ ശാന്തയാക്കാന്‍ കൊച്ചുമകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടി വഴങ്ങിയില്ല.

സംഭവത്തില്‍ ജയക്കെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. എന്തിനാണ് ജയ ദേഷ്യപ്പെടുന്നത് എന്നതാണ് പ്രധാന വിമര്‍ശനം. മറ്റൊരാള്‍ വീഴുമെന്ന് പ്രതീക്ഷിക്കുന്നത് ആരാണെങ്കിലും അത് തെറ്റാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദം ചോദിക്കണമായിരുന്നുവെന്നാണ് ജയയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

തന്റെയും കുടുംബത്തിന്റെയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിന് മാധ്യമപ്രവര്‍ത്തകരെ നേരത്തേയും ജയ ശകാരിച്ചിട്ടുണ്ട്. മകന്‍ അഭിഷേക് ബച്ചന്റെ ചിത്രമെടുത്തതിന്റെ പേരില്‍ ജയ ക്ഷുഭിതയായത് വലിയ ചര്‍ച്ചയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week