24.6 C
Kottayam
Friday, June 5, 2026

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

Must read

സന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച് സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്. 

ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേർതിരിച്ചറിയുന്നത് ഉപയോക്താക്കൾക്ക് എളുപ്പം സാധിക്കും. മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ച് പേജിലാണ് ഈ അപ്ഡേഷന്‍ വന്നിരിക്കുന്നത്. 

ഗൂഗിൾ അതിന്റെ സെര്‍ച്ച് റിസല്‍ട്ടുകളില്‍ ‘ad’എന്ന ലേബലിന് പകരം ‘sponsored’ എന്ന ടാഗ് നൽകുന്നു. മൊബൈലിലേക്കും ഈ മാറ്റം ഗൂഗിള്‍ എത്തിക്കുന്നു. ഗൂഗിള്‍ സെര്‍ച്ച് ഉടൻ തന്നെ ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ഈ മാറ്റം പരീക്ഷിക്കാൻ തുടങ്ങും. ബോൾഡിലുള്ള ‘sponsored’ ലേബൽ സൈറ്റ് URL-ന് മുകളിൽ ഒരു പ്രത്യേക വരിയിൽ ദൃശ്യമാകും.

“ഈ പുതിയ ലേബലും അത് പ്രധാന സ്ഥാനത്ത് വരുന്നു എന്നതും സെര്‍ച്ച് റിസല്‍ട്ടുകളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട കാര്യം തിരിച്ചറിയാനും, സെര്‍ച്ച് രീതി ഉന്നതനിലവാരം പുലർത്തുന്നതും ഉറപ്പാക്കും.  ഒപ്പം പണം മുടക്കിയുള്ള കണ്ടന്‍റിനെ വ്യത്യസ്തമായി തന്നെ നിര്‍ത്തും” – ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു. 

- Advertisement -

സെര്‍ച്ച് റിസല്‍ട്ടില്‍ നിന്നും പെയ്ഡ് സെര്‍ച്ച് റിസല്‍ട്ടുകള്‍ വേർതിരിച്ചറിയാൻ പരിഷ്‌ക്കരണം ഉപയോക്താക്കളെ സഹായിക്കും. ലേബലുകൾക്കൊപ്പം, തിരയൽ ഫലങ്ങളിൽ ഗൂഗിള്‍ സൈറ്റിന്റെ പേരുകൾ പ്രദർശിപ്പിക്കും. ഒരു വര്‍ഷത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷയാണ് ഈ പരിഷ്കാരം ഗൂഗിള്‍ നടപ്പിലാക്കുന്നത്.

- Advertisement -

“ഉപയോക്താവിന്‍റെ പ്രതികരണവും, ഗൂഗിളില്‍ പരസ്യം ചെയ്യുന്ന പരസ്യദാതാവിന് ഗുണം ലഭിക്കുന്ന രീതിയും ഒരേ പോലെ പരിഗണിച്ചാണ് സെര്‍ച്ച് ഫലങ്ങളില്‍ ഈ പുതിയ രീതി നടപ്പിലാക്കിയത്. ” ഗൂഗിൾ വക്താവ് പറഞ്ഞു. പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week