23.8 C
Kottayam
Tuesday, June 9, 2026

 ‘ജവാൻ’ മദ്യത്തിൻ്റെ പേരു മാറ്റണം, സൈനികർക്ക് അപമാനമെന്ന് പരാതി

Must read

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം മദ്യത്തിന്റെ പേര് മാറ്റണമെന്ന് നിവേദനം. ഒരു വിമുക്ത ഭടനാണ് ധന വകുപ്പിന് നിവേദനം നൽകിയത്. നിവേദനം എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരിക്കുകയാണിപ്പോൾ.  ‘ജവാൻ’ എന്ന പേര് മദ്യത്തിന് നൽകുന്നത് സൈനികർക്ക് നാണക്കേടാണെന്നാണ് പരാതിയിൽ പറയുന്നത്. മദ്യം ഉദ്പപാദിപ്പിക്കുന്നത് സംസ്ഥാന സർക്കാർ സ്ഥാപനം ആയതിനാൽ പേര് മാറ്റാൻ ഉടൻ നടപടിയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ മദ്യത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെയും സർക്കാറിന് അപേക്ഷകൾ ലഭിച്ചിരുന്നതായാണ് വിവരം. എന്നാൽ ജവാൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട മദ്യത്തിന്റെ ബ്രാൻഡ് നെയിം മാറ്റാൻ സർക്കാർ തയ്യാറായേക്കില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ മദ്യമാണ് ജവാൻ. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉദ്പാപാദിപ്പിക്കുന്ന മദ്യ ബ്രാൻഡിന് വലിയ കേരളത്തിൽ പ്രചാരമുണ്ട്.

നിലവിൽ നാല് ലൈനുകളിലായി 7500 കേസ് മദ്യമാണ് ഒരു ദിവസം ഇവിടെ ഉദ്പാദിപ്പിക്കുന്നത്.  1.50 ലക്ഷം കേസ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിലൂടെയാണ് ജവാൻ വിതരണം നടക്കുന്നത്. അതേസമയം ഉദ്പാദന ലൈനുകൾ കൂട്ടണമെന്ന്  ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.

ആറ് ലൈനുകൾ കൂടി വേണമെന്നാണ് ആവശ്യം.  നിർമാണം വർധിപ്പിച്ചാൽ മാത്രമേ ആവശ്യത്തിനുള്ള മദ്യം എത്തിക്കാൻ സാധിക്കൂ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ശുപാർശ നടപ്പിലായാൽ 10,000 കെയ്സ് അധികം ഉൽപാദിപ്പിക്കാനാകും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവു വരുമെന്നാണ് കമ്പനിയുടെ കണക്ക്.   ഇത് സർക്കാറിന്റെ പരിഗണനയിലുമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week