കോട്ടയത്ത് വൻ കവർച്ച, വൈദികൻ്റെ വീട് കുത്തി തുറന്ന് 50 പവൻ സ്വർണം മോഷ്ടിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം. 50 പവൻ സ്വർണം നഷ്ടപ്പെട്ടു. ഫാദർ ജേക്കബ് നൈനാന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

പ്രാർത്ഥനയ്ക്കായി പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് തന്നെ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. വീടുമായി അടുത്ത പരിചയമുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും പൊലീസിന് സംശയമുണ്ട്. കുടുംബാംഗങ്ങളുടെ പരാതി കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പരാതി നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ വീട്ടിൽ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. വീട്ടുകാരടക്കം ആരും വീടിനുള്ളിൽ പ്രവേശിക്കരുതെന്നാണ് പൊലീസ് നിർദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News