കൊച്ചി: മതത്തിന്റെ പേരില്‍ ചൂഷണത്തിന് ഇരയാകുന്ന പല സംഭവങ്ങളും പുറം ലോകമറിയുമ്പോഴും, സാധാരണക്കാര്‍ വീണ്ടും തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നു. മത പണ്ഡിതന്മാര്‍ ഇത്തരം അവസങ്ങള്‍ മുതലെടുക്കുന്ന സംഭവങ്ങളും നമുക്കിടയില്‍ സജീവമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് ആക്ടിവിസ്റ്റ് ജസ്ല മാടശേരി രംഗത്ത് എത്തിയത്.
‘എന്തൊക്കെ കാണണം ല്ലെ.. പല തട്ടിപ്പുകള്‍ കണ്ടിട്ടുണ്ട്… ഇത് ഭീകരമായി പോയി… അല്ല ആണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു… പടച്ചോന്‍ പ്രത്യേക ഇളവ് കൊടുത്തോ…ഓട്രാ..’ എന്ന തലക്കെട്ടോടുകൂടിയാണ് ജസ്ല വീഡിയോ പങ്കുവെച്ചത്.
വീഡിയോയില്‍ വ്യക്തമാക്കുന്നത് ഇങ്ങനെ… പ്രവാചകന്‍ മുഹമ്മദ് നബി ഉറങ്ങുമ്പോള്‍ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിന്റെ കഷ്ണം. നബിയുടെ ആദ്യ ഭാര്യ ഖദീസയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം. അലി , ഫാത്തിമ എന്നിവര്‍ ഉപയോഗിച്ച വസ്ത്രത്തിന്റെ കഷ്ണം എന്നിങ്ങനെ പണ്ഡിതന്‍ പറയുന്ന വീഡിയോ ആണ് ജസ്ല തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
എന്നാല്‍, പണ്ഡിതന് വീഡിയോയില്‍ ഒരു അമളി പറ്റിയതും എടുത്തു കാണിക്കുന്നുണ്ട്. പ്രവാചകന്റെ മകള്‍ ഫാത്തിമ ഉപയോഗിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു കഷ്ണം തുണി എടുത്ത് കാണിച്ചു കൊണ്ട് പണ്ഡിതന്‍ പറയുന്നു. ഇത് ആണുങ്ങള്‍ കാണാന്‍ പാടില്ലാത്തതും സ്ത്രീകള്‍ മാത്രമേ കാണാന്‍ പാടുള്ളു വെന്നുമാണ്.
എന്നാല്‍ ഇതിനെതിരെയാണ് ജസ്ല ചോദ്യം ഉന്നയിക്കുന്നത് അല്ല ആണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടുവെന്നും പടച്ചോന്‍ പ്രത്യേക ഇളവ് കൊടുത്തോ എന്നുമാണ് ചോദ്യം.