26.2 C
Kottayam
Friday, June 5, 2026

ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കിയത്; ഈ ദുനിയാവില് വെച്ചേറ്റവും വൃത്തികെട്ട പ്രസ്ഥാനം മുസ്ലീം ലീഗ് ; ജസ്‌ല മാടശ്ശേരി

Must read

കൊച്ചി: സമൂഹമാധ്യമങ്ങളിലെ തുറന്നെഴുത്തിലൂടെ ശ്രദ്ധേയയാണ് ബിഗ് ബോസ് താരവും സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടിയായ ജസ്ല മാടശ്ശേരി.ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടന്നാണ് ശ്രദ്ധ നേടാറുള്ളത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്നതില്‍ ജസ്ല മുന്നില്‍ തന്നെയാണ്. തുറന്ന് പറച്ചിലുകള്‍ക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങളും സോഷ്യല്‍മീഡിയകളിലൂടെ ജസ്ല നേരിടേണ്ടിയതായും വന്നിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ജസ്ല ഇടപെടല്‍ അറിയിക്കാറുണ്ട്. മുസ്ലീം ലീഗിനെതിരെ നേരത്തെയും ജസ്ല രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ, വീണ്ടും ലീഗിനെതിരെ പരിഹാസവുമായാണ് ജസ്ല രംഗത്തെത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ആരും ചിരിക്കരുത്.. ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള DJ patry റിഹേര്‍സല്‍ ആണ് ? സ്വര്‍ഗ്ഗത്തിലെ ഹൂറന്‍ ? മീനാര്‍കുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടത്.. എന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോ ആവോ- പണ്ട് ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കീനത് (അത് കൊണ്ടൊരു തേങ്ങയും ഇല്ലാട്ടോ…ആ ഖബര്‍സ്ഥാനില് മയ്യത്ത് കിടക്കണ്ട.. അത്രേ ഉള്ളൂ..)

എന്താല്ലേ. മോല്ല്യാര്‍ക്ക് അടുപ്പിലും ആവാം.. അല്ല..മൂരിപ്പാര്‍ട്ടി പിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ഡിസ്‌കൗണ്ട് ഓഫറില്‍ ടിക്കറ്റ് കൊടുക്കൂല്ലോ എന്നാണാകെയുള്ളൊരാശ്വാസം ? ? പൊന്നു ലീഗ് മഹല്ല് ഭാരവാഹികളേ ..അപ്പൊ പറഞ്ഞ് വരുന്നത് ഊ__ലും ഉപദേശവും ഒരുമിച്ച് വേണ്ട ട്ടൊ.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week