തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആഹ്വാനം ചെയ്ത ജനകീയ കര്‍ഫ്യൂവില്‍ കേരളം നിശ്ചലമാകും. നാളെ കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടും.
ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി, വ്യാപാര ലൈസന്‍സ് പുതുക്കല്‍ ,വിനോദ നികുതി എന്നിവ അടയ്ക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. റവന്യൂ റിക്കവറിയും ആ തീയതിയിലേക്ക് നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്.