29.4 C
Kottayam
Friday, June 5, 2026

ജമ്മു കശ്മീരില്‍ മഞ്ഞ് വീഴ്ച ശക്തമായി; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 75 ആയി

Must read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞ് വീഴ്ച ശക്തമായി. ബുദ്ഗാമില്‍ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പൊലീസ് രക്ഷപ്പെടുത്തി. ജമ്മു കശ്മീരിന്റെ താഴ്ന്ന ഭാഗങ്ങളില്‍ കനത്ത മഴയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയും ശക്തമാണ്.

മഞ്ഞ് വീണ് ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി. ഉത്തരാഖണ്ഡില്‍ മത്ത് വീഴ്ചക്കൊപ്പം വീണ്ടും മഴ ശക്തമാകുന്നു. വരും മണിക്കൂറില്‍ ഉത്തരകാശി, ഡറാഡൂണ്‍, ചമോലി, ഹരിദ്വാര്‍, നൈനിറ്റാള്‍,ചമ്പാവത്ത് ജില്ലകളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ഉത്തരകാശിയില്‍ കാണാതായ രണ്ട് പര്‍വതാരോഹകര്‍ക്കായുള്ള തിരച്ചില്‍ പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവച്ചു. വടക്കന്‍ പശ്ചിമബംഗാള്‍ മേഖലയായ ഡാര്‍ജിലിങ്ങില്‍ മഴ ഇപ്പോഴും തുടരുകയാണ്. മഴകെടുതി രൂക്ഷമായ ഡാര്‍ജിലിങ്ങില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് സന്ദര്‍ശനം നടത്തും. ഡല്‍ഹിയിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

അതേസമയം, ജമ്മു കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാജ്ഞലികൾ അർപ്പിക്കും. പുൽവാമയിലെ ലാത്ത്‌പോറയിലുള്ള സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുക.

- Advertisement -

കഴിഞ്ഞ ദിവസങ്ങൾ ഭീകരാക്രമണങ്ങൾ നടന്ന മേഖലയാണ് ലാത്ത്‌പോറ. ആഭ്യന്തരമന്ത്രിയുടെ സന്ദർശനം മുൻ നിർത്തി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇന്ന് രാവിലെ ജമ്മുവിൽ എത്തുന്ന ആഭ്യന്തരമന്ത്രി ഭഗ് വതി നഗറിൽ ബി.ജെ.പി റാലിയെ അഭിസമ്പോദന ചെയ്യും. ബി.ജെ.പി ഓഫിസ് സന്ദർശിക്കുന്ന അദ്ദേഹം കേന്ദ്രസർക്കാറിന്റെ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട പൊതുജന സമ്പർക്കപരിപാടിയിലും ഭാഗമാകും. നാളെ ആണ് മൂന്ന് ദിവസത്തെ സന്ദർശനം അവസാനിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week