News

ജമ്മു ഭീകരാക്രമണം; ലഷ്‌ക്കര്‍-ഇ -തോയ്ബയുടെ ഇടപെടലെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: ജമ്മു വ്യോമകേന്ദ്രത്തിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌ക്കര്‍-ഇ -തോയ്ബയുടെ ഇടപെടലെന്ന് കണ്ടെത്തല്‍. പാക് ചാര സംഘടനയായ ഐഎസ്‌ഐ, ലഷ്‌കര്‍-ഇ-തൗബയെ ഉപയോഗിച്ചു നടപ്പാക്കിയ ഭീകരക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായയെന്നാണ് എന്‍ ഐ എ യുടെ പ്രാഥമിക നിഗമനം.

വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിര്‍മ്മിത ഡ്രോണുകളാണെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഡ്രോണുകള്‍ അതിര്‍ത്തി കടന്നതായാണ് സംശയിക്കുന്നത്. സ്‌ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എന്‍എസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്.

അതിനിടെ വിമാനത്താവള ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിന്റെ പലയിടത്തായി ഡ്രോണുകള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ കലുചക്-കുഞ്ച്വാനി മേഖലകളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഇന്നലെയും സമാനമായ രീതിയില്‍ പലയിടത്തും ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. 2 എ.കെ 47 തോക്കുകളും, യുദ്ദോപകരണങ്ങളും കണ്ടെടുത്തതായി കരസേന നോര്‍ത്തേണ് കമന്റ് അറിയിച്ചു.
അതേസമയം സുന്ദര്‍ബനി നിയന്ത്രണ രേഖക്കു സമീപം ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button