23.5 C
Kottayam
Sunday, November 17, 2024
test1
test1

നൂറു രൂപയുടെ ബീഡിക്ക് ജയിലില്‍ 2500 രൂപ,പണം തടവുകാരുടെ വീട്ടുകാർ ​ഗൂ​ഗിൾപേ ചെയ്യും; ഒളിവിൽ പോയ ഉദ്യോഗസ്ഥൻ പിടിയിൽ

Must read

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രിസൺ ഓഫിസർ അജുമോൻ (36) ആണ് പിടിയിലായത്. വിയ്യൂർ പൊലീസ് കാലടിയിൽ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇയാൾ നൂറ് രൂപയുടെ ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽക്കുകയായിരുന്നു. തടവുകാരിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടിയപ്പോഴാണ് ഉറവിടം അന്വേഷിച്ചത്. 

വിയ്യൂർ സെൻട്രൽ ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോനെ ഒളിവിൽ കഴിഞ്ഞിരുന്ന കാലടിയിൽ നിന്നാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബൈജു കെസിയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അച്ചടക്ക നടപടികളുടെ ഭാഗമായി ഇയാൾ മൂന്നുമാസമായി സസ്പെൻഷനിൽ ആയിരുന്നു.

വിയ്യൂർ ജയിലിൽ നിരന്തരമായി പുകയിലോൽപന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും തടവുകാരിൽ നിന്നും സ്ഥിരമായി പരിശോധനയിൽ കണ്ടെത്തുമായിരുന്നു. കുറച്ചുകാലങ്ങളായി ഇത്തരം കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നത് മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. അന്വേഷണത്തിൽ നൂറു രൂപ മാത്രം വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തി.

പുകയിലോൽപന്നങ്ങൾ ജയിൽ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും തടവുകാർ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്.

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ വളരെയധികം അനധികൃതമായ പണം ഇടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തി. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ആരോപണത്തിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ സബ് ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറി വന്നത്.

13 വർഷമായി സർവീസിലുള്ള ഇയാൾ ജോലി ചെയ്തിരുന്ന പല ജയിലുകളിലും താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐ എബ്രഹാം വർഗീസ്, ജോഷി ജോസഫ്, അനിൽകുമാർ പി സി, അനീഷ്,ടോമി വൈ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.