29.4 C
Kottayam
Friday, June 5, 2026

കനത്ത മഴ, കൂറ്റൻ പാലത്തിന്റെ 4 തൂണുകൾ തകര്‍ന്നു(വീഡിയോ)

Must read

പട്‌ന: ബിഹാറിൽ കനത്ത മഴയിൽ കൂറ്റൻ പാലത്തിന്റെ നാല് തൂണുകൾ തകർന്നു. ബീഹാറിലെ ജാമുയി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ബർനാർ നദിക്ക് കുറുകെയുള്ള സോനോ ചുർഹെത് കജ്‌വെ പാലത്തിന്റെ നാല് തൂണുകളാണ്  തകർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മേഖലയിൽ കനത്ത മഴ പെയ്തതാണ് നദിയിലെ ജലനിരപ്പ് ഉയർത്താൻ കാരണമെന്ന് അധികൃതർവിശദീകരിച്ചു. ജില്ലയിലെ സോനോ ബ്ലോക്കിന് കീഴിലുള്ള 12ലധികം ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. മുൻകരുതൽ നടപടിയായി പാലം തകർന്ന പുഴയിലൂടെയുള്ള വാഹന ഗതാഗതം ജില്ലാ ഭരണകൂടം നിർത്തിവെച്ചു.

പാലം അപകടത്തിലായ വിവ​രം ആളുകളെ അറിയിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി സബ് ഇൻസ്‌പെക്ടർ ബിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചതായി സോനോ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ചിത്രഞ്ജൻ കുമാർ പറഞ്ഞു.

- Advertisement -

കൂറ്റൻ പാലം തകർന്നതോടെ സംസ്ഥാനത്തെ പാലങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമ​ഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും സംശയമുയർന്നു. അതേസമയം, പുഴയിലെ അനധികൃത മണലെടുപ്പാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisement -

തൂണുകൾക്ക് സമീപം, അനധികൃത മണൽ ഖനനം തടസ്സമില്ലാതെ നടക്കുകയാണ്. ഈ വിഷയം ആളുകൾ നേരത്തെ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരനായ മുകേഷ് ശാസ്ത്രി പറഞ്ഞു.

ജൂൺ നാലിന് ഖഗാരിയ ജില്ലയെ ഭഗൽപൂരുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരുന്ന പാലം തകർന്നിരുന്നു. പിന്നീട് കിഷൻഗഞ്ച് ജില്ലയിലെ മറ്റൊരു പാലം ജൂൺ 24 ന് തകർന്ന് വീണു. ജാമുയി ജില്ലയിലെ പാലം തകർന്നതിന് പിന്നാലെ ബിജെപി പരിഹാസവുമായി രംഗത്തെത്തി.

പാലങ്ങൾ തുടർച്ചയായി തകരുന്നത് സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു. നിലവാരം കുറഞ്ഞ നിർമാണ സാ​മ​ഗ്രികൾ ഉപയോ​ഗിക്കുന്നത് കാരണമാണ് പാലങ്ങൾ തകരുന്നതെന്നും ബിജെപി ആരോപിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week