അറുപതു ദിവസമായി ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണിക്ക് പോകാന്‍ ലീവ് അനുവദിക്കണം; ജയ്ഹിന്ദ് ടി.വി ക്യാമറമാന്റെ അവധി അപേക്ഷ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

തിരുവനന്തപുരം: രണ്ട് മാസമായി ശമ്പളം മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ജയ്ഹിന്ദ് ടി.വി സീനിയര്‍ ക്യാമറാമാനെഴുതിയ അവധിക്കുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്നുമാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയര്‍ ക്യാമറാമാന്‍ എച്ച്.ആര്‍ മാനേജര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്.

കത്തിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെയും ജയ്ഹിന്ദ് ടിവിയില്‍ കൃത്യമായി ശമ്പളം നല്‍കാത്തതിനെതിരെ പരാതികളുയര്‍ന്നിരുന്നു.

കത്തിന്റെ പൂര്‍ണരൂപം

‘ഞാന്‍ …. സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്ബളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല.

അതിനോടൊപ്പം ഓഫീസില്‍ ഡ്യൂട്ടിക്ക് വരുന്നതിനായി യാത്രയ്ക്കുള്ള പെട്രോളിനും കൂടി ചേര്‍ത്ത് രൂപ കണ്ടെത്തുന്നതിനായി ഒരാഴ്ചത്തെ(തിങ്കള്‍-ശനി) കൂലിപ്പണി( പെയിന്റിങ്ങ്) ചെയ്യാന്‍ പോകാന്‍ ലീവ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News