ബിനീഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ ‘അമ്മ’ യോഗം ചേരുന്നു
കൊച്ചി: മയക്കുമരുന്ന് ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി വിഷയം വരാനിരിക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് താരസംഘടനയായ അമ്മ. സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും യോഗത്തിന്റെ തീയതി നിശ്ചയിക്കുക എന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
അമ്മ സംഘടനയിലെ അംഗമാണ് ബിനീഷ് കോടിയേരി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരന്‍ കൂടിയാണ് ബിനീഷ്. ലഹരിമരുന്ന് കേസ് സിനിമാ താരങ്ങളിലേക്കും വ്യാപിക്കുന്ന ഘട്ടത്തിലാണ് അമ്മ യോഗം ചേരാനിരിക്കുന്നത്.
2005 മുതല്‍ സിനിമാരംഗത്ത് സജീവമയിരുന്നു ബിനീഷ്. ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ബല്‍റാം വേഴ്സസ് താരാദാസ്, ലയണ്‍, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.