കോട്ടയം: :ജന്മനാടിൻ്റെ സ്നേഹത്തണലിൽ അനുഗ്രഹാശംസകൾ ഏറ്റ് വാങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്സ് . ” ഇ മണ്ണിൽ ജനിച്ച് ഇ മണ്ണിൽ വളർന്ന നമ്മുടെ സ്വന്തം ജെയ്ക് ‘സി തോമസ്സ് ഇതാ ഇ വാഹനത്തിന് തൊട്ട് പിന്നാലെ കടന്ന് വരുന്നു ” അനൗൺസ്മെൻ്റ് വാഹനത്തിൽ നിന്ന് ഇ വാക്കുകൾ മുഴങ്ങുമ്പോഴേയ്ക്കും നാട്ടിടവഴികളിലേയ്ക്ക് ജനപ്രവാഹമാണ് അമ്മമാർ ,സഹോദരിമാർ ,യുവജനങ്ങൾ ,വിദ്യാർത്ഥികൾ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജെയ്ക്കിനെ കാത്ത് വൻ ജനസഞ്ചയം ,വിവിധ വാദ്യമേളങ്ങൾ ,നാടൻ കലാരൂപങ്ങൾ ,താലപ്പൊലി ,ദീപാലങ്കാരങ്ങൾ ,പുഷ്പവൃഷ്ടി സ്വീകരണ കേന്ദ്രങ്ങൾക്ക് എല്ലായിടത്തും ഉത്സവഛായ .
മണർകാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് ജെയ്ക് സി തോമസിൻ്റെ വാഹന പര്യടനത്തിന് തുടക്കം കുറിച്ചത് പുതുപ്പള്ളിയിലെ ഇടത് വിജയം മുൻകൂറായി പ്രവചിച്ച് കൊണ്ട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പര്യടനം ഉദ്ഘാടനം ചെയ്തു .അരീപ്പറമ്പിലുo ,വയലാട്ടു മറ്റത്തും ,പണിക്കമറ്റത്തും എല്ലാം ഒന്നിനൊന്ന് മികച്ച സ്വീകരണങ്ങൾ എല്ലായിടത്തും സ്ത്രീകളുടെയും ,യുവ ജനങ്ങളുടെയും നല്ല പങ്കാളിത്വം ഉച്ച സൂര്യൻ കത്തി നിൽക്കുമ്പോഴാണ് ശങ്കരശ്ശേരിയിൽ സ്ഥാനാർത്ഥി എത്തിയത്
ബാൻ്റ് മേളവും താലപ്പൊലിയും ,പുഷ്പവൃഷ്ടിയുമൊക്കെ ഒരുക്കി നാട്ടുകാർ സ്വീകരണങ്ങളേറ്റ് വാങ്ങി അടുത്തയിടത്തേയക് ഇടയ്ക്ക് വഴിയരികിൽ കാത്ത് നിന്ന് വാഹനം കൈ കാണിച്ച് നിറുത്തി വിജയാശംസകൾ നേരുന്നവർ വെണ്ണാശ്ശേരി ,പുളിമൂട് കവല ,തകിടി ഉച്ചവെയിലിനും തടയാനാവാത്ത ആവേശം പ്രകടമാക്കി സ്വീകരണ കേന്ദ്രങ്ങൾ ഉച്ചയ്ക്ക് ശേഷം ചിത്തിരം പടിയിലേയ്ക്ക് ,മണർകാട് പള്ളി കവലയിലും കാവുംപടിയിലും കാത്ത് നിന്നത് വൻ ജനസഞ്ചയം
സ്വീകരണങ്ങൾക്ക് ചുരുങ്ങിയ വാക്കുകളിൽ സ്ഥാനാർത്ഥി നന്ദി പറയുന്നു .. പുതിയ പുതുപ്പള്ളിക്ക് ,എല്ലാവർക്കും കുടിവെള്ളമെത്തുന്ന ,നല്ല റോഡുകൾ ഉള്ള ,കൂടുതൽ തൊഴിലവസരങ്ങളുള്ള തൻ്റെ കാഴ്ചപ്പാടിലെ പുതുപ്പള്ളിയെ കുറിച്ച് സ്ഥാനാർത്ഥി പറഞ്ഞ് നിറുത്തുമ്പോൾ ചുറ്റും നിറഞ്ഞ കൈയ്യടികുന്നേരത്തോടെ അയർക്കുന്നത്തേയ്ക്ക് ഇരുട്ടി തുടങ്ങിയതോടെ സ്വീകരണ കേന്ദ്രങ്ങൾ ദീപാലംകൃതമായി
അമയന്നൂരും ,പാറപ്പുറത്തും ,നീറിക്കാട്ടും ,പൂവത്തിൻ മൂട്ടിലും എല്ലാം തടിച്ച് കൂടിയ ജനസഞ്ചയം ഒന്ന് ഉറപ്പിക്കുന്നു പുതുപ്പള്ളിയുടെ മനസ്സിൽ ഇത്തവണ ജെയിക്ക് മാത്രം ..