അറസ്റ്റ് വാറണ്ട്‌: ഇന്ത്യയിൽ നടക്കുന്ന G-20 ഉച്ചകോടിയിൽ പുതിൻ നേരിട്ട് പങ്കെടുക്കില്ല

മോസ്‌കോ: ഇന്ത്യയില്‍വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ വെള്ളിയാഴ്ച അറിയിച്ചു. സെപ്റ്റംബറിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്.

യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട്‌ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ക്രെംലിന്‍ ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും വിദേശയാത്ര നടത്തുന്നത് അറസ്റ്റിന് ഇടയാക്കാക്കുമെന്ന കാരണത്താലാണ് ഇന്ത്യയിലേക്കുള്ള പുതിന്റെ യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും പുതിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്തത്. ജി-20 യിലും പുതിന്‍ വീഡിയോ കോൺഫറൻസ് വഴിയാകും പങ്കെടുക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News