KeralaNewsRECENT POSTS
എസ്.ഐയായി തരംതാഴ്ത്തിയാലും കുഴപ്പമില്ലെന്ന് ജേക്കബ് തോമസ്
പാലക്കാട്: എ.ഡി.ജി.പിയാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്.ഐയായി പരിഗണിച്ചാലും കുഴപ്പമില്ല- അദ്ദേഹം പറഞ്ഞു.
എസ്.ഐ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കുമെന്നും പോലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. സ്രാവുകള്‍ക്കൊപ്പം ഉള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News