Home-bannerKeralaNewsRECENT POSTS
കൊറോണ വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ചൈനയില്‍നിന്നു കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അവര്‍ പറഞ്ഞു. ചൈനയില്‍ പോയിവരുന്നവര്‍ അതാത് ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ സന്ദര്‍ശിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
നേരത്തെ, ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലായിരുന്നു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News