ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ ബി.ജെ.പി നേതാവിനെ ചെരിപ്പൂരി അടിച്ചു! വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ടി.വിയിലെ ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി നേതാവിനെ ചെരിപ്പൂരി അടിച്ചു. ആന്ധ്രാപ്രദേശിലെ ടെലിവിഷന്‍ തത്സമയ സംവാദത്തിനിടെയാണ് ചെരിപ്പൂരി നേതാവിനെ അടിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിഷ്ണുവര്‍ധന്‍ റെഡ്ഡിയെയാണ് അമരാവതി പരിരക്ഷണ സമിതി ജോയന്റ് ആക്ഷന്‍ കമ്മിറ്റിയംഗം കോലികാപുഡി ശ്രീനിവാസ റാവു അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും നിറയുകയാണ്.

മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് റെഡ്ഡി നടത്തിയ ചില പരാമര്‍ശങ്ങളാണ് അമരാവതി വിഭജനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന റാവുവിനെ ചൊടിപ്പിച്ചത്. വാക്ക് തര്‍ക്കം രൂക്ഷമാവുകയും ചെയ്തു. പുറമെ, റാവുവിന് തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് വിഷ്ണു റെഡ്ഡി ആരോപിച്ചു. ഇതോടെ ഇയാള്‍ ചെരിപ്പൂരി റാവുവിന്റെ മുഖത്തടിക്കുകയായിരുന്നു.

അമരാവതി പ്രൊജക്ടുകള്‍ക്കായി 3000 കോടി സംഭരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരന്റി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. റാവുവിന് തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നുള്ള വിഷ്ണു റെഡ്ഡിയുടെ ആരോപണവും മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് റെഡ്ഡി നടത്തിയ പരാമര്‍ശവുമാണ് റാവുവിനെ പ്രകോപിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് പെട്ടെന്ന് ഇടവേളയിലേക്ക് കടക്കുകയായിരുന്നു അവതാരകന്‍. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളും ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നു. അതേസമയം സ്റ്റുഡിയോയില്‍ ഉണ്ടായ അനിഷ്ട സംഭവത്തില്‍ എബിഎന്‍ അവതാരകന്‍ പ്രേക്ഷകരോട് മാപ്പുപറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ചാനല്‍ ഏറ്റെടുക്കണമെന്നും ശ്രീനിവാസ റാവുവിനെതിരേ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News