മണിക്കുട്ടനെ വശീകരിക്കാന്‍ പതിനെട്ടടവും പയറ്റി ഋതു മന്ത്ര; വളയില്ലെന്നുറപ്പിച്ച് മണിക്കുട്ടന്‍
കൊച്ചി:വഴക്കും ബഹളവും മാത്രമല്ല രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നുണ്ട്. പരസ്പരമുള്ള പോര്‍വിളികള്‍ക്ക് താല്‍ക്കാലം ഇടവേള നല്‍കിയിരിക്കുകയാണ് താരങ്ങള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബിഗ് ബോസ് ഹൗസിലെ വീക്കലി ടാസ്‌ക്കാണ്. ദേവാസുരം എന്നാണ് ടാസ്‌ക്കിന്റെ പേര്. ബിഗ് ബോസ് അംഗങ്ങള്‍ ഗ്രൂപ്പായി തിരിഞ്ഞാണ് ഈ ഗെയിം കളിക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മണിക്കുട്ടനെ ചിരിപ്പിക്കാന്‍ പഠിച്ച പണിപതിനെട്ടും നോക്കുന്ന ഋതുമന്ത്രയുടെ വീഡിയോയാണ്. ഋതു സകല അടവും പുറത്തെടുത്തിട്ടും മണിക്കുട്ടന് ഒരു ചലനവുമില്ല, ഋതു മാത്രമല്ല മറ്റുളളവരും നടനെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാതൊരു ഭാവ വ്യത്യാസവും മണിക്കുട്ടന്റെ മുഖത്ത് കാണുന്നില്ല. ഋതു മണിക്കുട്ടന്‍ കോമ്പിനേഷന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ട്രോള്‍ കോളങ്ങളിലും ഇരുവരുടെ വീഡിയോ ഇടം പിടിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
രസകരമായ വീക്കെന്‍ഡ് ടാസ്‌ക്കാണ് ദേവാസുരം. കൊട്ടാരത്തിലെ അംഗങ്ങള്‍, അസുരന്മാര്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം നടക്കുന്നത്. അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോണ്‍, ലക്ഷ്മി ജയന്‍ എന്നിവരാണ് അസുരന്‍ ടീമില്‍. ഫിറോസ് ഖാന്‍, സജിന, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, സൂര്യ ജെ മേനോന്‍, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, സന്ധ്യ മനോജ് എന്നിവരാണ് കൊട്ടാരം അന്തേവാസികള്‍.
കൊട്ടാരം അന്തേവാസികളെ ചിരിപ്പിക്കുക എന്നതാണ് അസുരന്മാര്‍ക്കുള്ള ടാസ്‌ക്. ഓരോ കൊട്ടാരം അംഗത്തെയും ചിരിപ്പിച്ചാല്‍ അസുരന്മാര്‍ക്ക് പോയിന്റുകള്‍ നേടാം എന്നു മാത്രമല്ല, ചിരിക്കുന്ന അംഗം അസുരനായി മാറുകയും ചെയ്യും. കൗതുകകരമായ വേഷവിധാനത്തിലാണ് ടാസ്‌ക് നടക്കുക. ആക്ടിവിറ്റി ഏരിയയാണ് അസുരന്മാരുടെ ‘താവളം’. ‘കൊട്ടാര’മായി ബിഹ് ബോസ് ഹൗസും പരിണമിച്ചു. ശംഖനാദമാണ് ഈ ഗെയിമിലെ ബസര്‍ ശബ്ദം. ആദ്യ ബസര്‍ കേട്ടുകഴിഞ്ഞാലാണ് ഗെയിം ആരംഭിക്കുക.
മലയാളി പ്രേക്ഷകരെ സ്വാഭാവിക നര്‍മ്മത്തിലൂടെ ചിരിപ്പിക്കുന്ന നോബി മത്സരത്തില്‍ ഏറ്റവും ഒടുവിലായിരുന്നു എത്തിയത്. മത്സരത്തിന്റെ നിയമാവലി വായിച്ചപ്പോള്‍ തന്നെ പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞാണ് ടാസ്‌ക്കിനായി എത്തിയത്. എന്നാല്‍ നോബിയില്‍ മറ്റുള്ള അംഗങ്ങള്‍ക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. നോബിയെ കൊണ്ട് സാധിക്കുമെന്ന് പറഞ്ഞാണ് ടീം അംഗങ്ങള്‍ ഇദ്ദേഹത്തെ ടാസ്‌ക്കിനായി അയച്ചത്. ഗെയിം തുടങ്ങുന്നതിന് മുന്‍പ് തന്നെ നോബി ഡയസ്സില്‍ എത്തിയിരുന്നു. പതിവ് പോലെ എല്ലാവരേയും ചിരിപ്പിച്ച് കൊണ്ടാണ് നോബി ഡയസ്സില്‍ എത്തിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. ഇത് എതിര്‍ ടീമിലുള്ള മത്സരാര്‍ഥികള്‍ കാണുകയും ചെയ്തിരുന്നു.
ബസര്‍ ശബ്ദം മുഴങ്ങിയപ്പോള്‍ ചിരി മുഖത്ത് നിന്ന് മായ്ച്ചു കൊണ്ടാണ് ഫ്രീസ്സായി നോബി നിന്നു. എന്നാല്‍ അദ്ദേഹത്തെ ചിരിപ്പിക്കാന്‍ അസുരന്മാര്‍ക്ക് അധികം പ്രയാസമില്ലായിരുന്നു. ടീമിലെ ലക്ഷ്മിയായിരുന്നു വളരെ വേഗത്തില്‍ നോബിയെ ചിരിപ്പിച്ചത്. തുടര്‍ന്ന് അസുരന്മാര്‍ക്ക് 1 പോയ്ന്റ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നോബിയെ അസുരന്മാരുടെ ടീമിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. ദേവന്മര്‍ക്ക് 1 പേയ്ന്റ് നഷ്ട്ടപ്പെട്ടെങ്കിലും ടാസ്‌ക്കില്‍ ഏഴ് പോയിന്റുകള്‍ നേടിയിരുന്നു.