29.3 C
Kottayam
Monday, June 8, 2026

സിനിമയിൽ അന്നും ഇന്നും എന്നും അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: അംബിക തുറന്നുപറയുന്നു

Must read

കൊച്ചി:അന്നും ഇന്നും എന്നും സിനിമയില്‍ നായകനു തന്നെയാണ് പ്രാധാന്യം. ഇത് പറയുന്നത് മറ്റാരുമല്ല,ഏറെ തഴക്കവും പഴക്കവും വന്ന നടി അംബികയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ ഏറെക്കുറെ അക്കാലത്തെ എല്ലാ നടന്മാരോടും ഒപ്പം അഭിനയിച്ച അംബികയുടെ ഈ വാക്കുകള്‍ അത്ര വേഗം തള്ളിക്കളയാന്‍ ആകില്ല എന്നതും സിനിമയെ നിരീക്ഷിച്ചു വരുന്നവര്‍ക്ക് വ്യക്തം.

നായികമാര്‍ മാറി മാറി വന്നുകൊണ്ടേ ഇരിക്കും. പുതുമുഖ നായിക എന്ന വിളിപ്പേരും വീഴും. എന്നാല്‍, നായകന്മാര്‍ അവരുടെ കുത്തകയായി പേര് നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇരിക്കും. ന്യൂജന്‍ നടിമാര്‍ ഏറെ ഭാഗ്യ ചെയ്തവരാണെന്നും താരം പറയുന്നു. പുരുഷന്മാരെ പോലെയല്ല, സ്ത്രീകള്‍ക്ക് സിനിമയില്‍ നല്ല ഒരു ചാന്‍സ് കിട്ടണമെങ്കില്‍ അന്നത്തെ കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ വേണ്ടി വന്നിരുന്നു.

എന്നാല്‍ ഇന്നത്തെ നടീനടന്മാര്‍ ഏറെയും അധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതെ തന്നെ മാതാ പിതാക്കളുടെയോ അല്ലെങ്കില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെയോ പിന്തുണയോടെ എത്തിയിട്ടുള്ളവരാണ്. അത്തരക്കാര്‍ക്ക് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അല്‍പ്പം കഴിവ് കുറവ് ഉണ്ടെങ്കിലും ഈ ബന്ധങ്ങള്‍ സഹായകമാകും.

ഇതൊക്കെ ആണെങ്കിലും ഇപ്പോഴും മേല്‍ക്കോയ്മ നായകന്മാര്‍ക്ക് തന്നെയാണ് എന്നത് നിസ്സംശയം പറയാം. സഹ നടി വേഷങ്ങളിലും അമ്മ വേഷങ്ങളിലുമായി ഇപ്പോഴും സിനിമയില്‍ സജീവമാണ് അംബിക. എന്നാല്‍, അവര്‍ക്ക് ഒപ്പം നായകനായിരുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, രജനീകാന്ത്, കമല്‍ഹാസന്‍ ഉള്‍പ്പെടെ ഉള്ളവരൊക്കെ ഇപ്പോഴും നായക സ്ഥാനം നിലനിര്‍ത്തി പോരുകയുമാണ്.

- Advertisement -

ടെക്‌നോളജിയ്ക്ക് പുറമേ സിനിമയില്‍ മറ്റ് നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും നായകനുള്ള പ്രാധാന്യം എന്നത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ നില നില്‍ക്കുകയാണ്. അന്നത്തെ നടിമാര്‍ ഏറെ സ്ട്രഗിള്‍ ചെയ്ത് സിനിമയില്‍ എത്തിയപ്പോള്‍ പാരമ്പര്യത്തെ കൂട്ടു പിടിച്ച് ഇന്ന് സിനിമയില്‍ എത്തിയിട്ടുള്ള നടീ നടന്മാര്‍ മാതാ പിതാക്കളുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ താന്നു പോകാതിരിക്കാനുള്ള പെടാപ്പാടിയലാണ്.

- Advertisement -

എന്തായായും മറ്റ് പല മേഖലകളെയും പോലെ സിനിമാ മേഖലയും പാരമ്പര്യത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തില്‍ കുഞ്ഞന്‍ നായരുടേയും സരസമ്മയുടേയും മകളായി അംബിക ജനിച്ചു. 2014 കളില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ കല്ലറ സരസമ്മ. അംബികയക്ക് രാധ (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അര്‍ജുന്‍, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരാണ് ഉള്ളത്.

1988 ല്‍ എന്‍.ആര്‍.ഐ പ്രേംകുമാര്‍ മേനോനെ അംബിക വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. 1997 ല്‍ വിവാഹ മോചനം നേടിയ ശേഷം 2000 ല്‍ നടന്‍ രവികാന്തിനെ വിവാഹം കഴിച്ചു, പക്ഷേ 2002 ല്‍ അവര്‍ വിവാഹ മോചനം നേടി. ഇപ്പോള്‍ മക്കളോടൊപ്പം ചെന്നൈയില്‍ താമസമാക്കിയിരിക്കുകയാണ് താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

Popular this week