29.3 C
Kottayam
Monday, June 8, 2026

ഇൻസ്റ്റാഗ്രാം ലൈവിലൂടെ പ്ലസ് ടു കാരിയ്ക്ക്‌ കഞ്ചാവ് വലിക്കാൻ ഉപദേശം,വ്ളോഗ്ഗര്‍ അറസ്സിൽ

Must read

കൊച്ചി: ഇൻസ്റ്റാഗ്രാം ലൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത യൂട്യൂബ് വ്ളോഗറെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ  ആണ് പിടിയിലായത്. 
 
രണ്ടു ഗ്രാം കഞ്ചാവ് കൈവശം  വച്ചതിനാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ  കുറിച്ച് ചർച്ച  ചെയ്ത  കാര്യം സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തിൽ ഇയാളുടെ മൊഴിയെടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം ലൈവിൽ ഇയാൾ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രൊത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 


വൈറലായ ഓണ്‍ലൈന്‍ സംഭാഷണം ഇങ്ങനെയാണ്… 

വ്‌ളോഗര്‍: പെങ്കൊച്ചാണോ നീ 

പെണ്‍കുട്ടി: ആ.. പെണ്‍കുട്ടിയാ.. 

- Advertisement -

വ്‌ളോഗര്‍:.. ആ എത്രേലാ പഠിക്കണ് മോള്.. 

- Advertisement -

പെണ്‍കുട്ടി: ഇപ്പോ പ്ലസ് ടു കഴിഞ്ഞ്

വ്‌ളോഗര്‍: ഇപ്പോ എന്താ പരിപടി 

പെണ്‍കുട്ടി: ഇപ്പോ ഇങ്ങനെ ബോങ് ഒക്കെ അടിച്ചിങ്ങനെ നടക്കുന്നു. വേറെന്ത് പരിപാടി 

- Advertisement -

വ്ളോഗര്‍: പൊകയടി ഉണ്ടോ നീ, 

പെണ്‍കുട്ടി: ഓ ഉണ്ട്…ഉണ്ട് 

വ്ളോഗര്‍: എന്റെ ദൈവമേ… പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ

പെണ്‍കുട്ടി: പിന്നല്ല.. ഓ അടിക്കും അടിക്കും… 

വ്ളോഗര്‍: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ… അമ്മ വഴക്കുപറയോ 

പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്, 

വ്ളോഗര്‍: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്.. അത്രേയുള്ളൂ…സിഗരറ്റ് വലിക്കരുത് ട്ടാ…

പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിര്‍ത്തി 

വ്ളോഗര്‍: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍വെച്ച് കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍,

പെണ്‍കുട്ടി: നിങ്ങളെ കാണണം എന്ന് ഭയങ്കര ആഗ്രഹമാടെ ഞങ്ങള്‍ക്ക് 

വ്‌ളോഗര്‍: വരാം നാട്ടില്‍ വരുമ്പോ വരും. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം, 

പെണ്‍കുട്ടി: പിന്നല്ല.. 

വ്‌ളോഗര്‍: ഞാന്‍ 24 * 7 അടിയാണ് 

പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ, പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്‍സാ

വ്ളോഗര്‍: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

Popular this week