25.7 C
Kottayam
Monday, June 8, 2026

എന്റെ അരക്കെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചും എല്ലാമാണ് ആളുകൾ എപ്പോഴും അഭിപ്രായം പറയുന്നത്; നടി അനന്യ വെളിപ്പെടുത്തുന്നു

Must read

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടയാണ് അനന്യ പാണ്ഡെ. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെയാണ് അനന്യ

വമ്പന്‍ ഹിറ്റുകളൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ചുരുങ്ങിയ ചിത്രങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.

ബോളിവുഡ് സൂപ്പർ താരം ചങ്കി പാണ്ഡെയുടെ മകൾ എന്നതിനപ്പുറം ബോളിവുഡ് സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ നടി. 2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിൽ തന്നെ മികച്ച പെർഫോമൻസാണ് അനന്യ കാഴ്ചവെച്ചത്. എന്നാൽ ചിത്രം സാമ്പത്തികമായി വലിയ വിജയം കരസ്ഥമാക്കിയില്ല.

- Advertisement -

സ്റ്റുഡന്റ് ഓഫ് ദി ഇയർ 2ലെ അനന്യയുടെ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് കാർത്തിക് ആര്യൻ നായകനായ ‘പാതി പത്നി ഓർ വോഹ്‌’ എന്ന ചിത്രത്തിൽ ഭൂമി പഡ്നേക്കറിനൊപ്പം രണ്ടിൽ ഒരു നായികയായി എത്തിയ അനന്യ ആ വർഷത്തെ മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും സ്വന്തമാക്കി.

- Advertisement -

‘പാതി പത്നി ഓർ വോഹ്‌യ്ക്ക് പിന്നാലെ ചിത്രത്തിലെ നായകൻ കാർത്തിക് ആര്യനും അനന്യയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കാർത്തിക് ആര്യന്റെ പേര് മറ്റ് നടിമാരുടെ കൂടി ചേർന്ന് വായിയ്ക്കപ്പെട്ടതോടെ ആ അധ്യായം അടയുകയായിരുന്നു.

ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമകളിലേയ്ക്കും താരം തന്റെ ചുവട് ഉറപ്പിയ്ക്കുവാനുള്ള ശ്രമത്തിലാണ്. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ലൈഗർ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ ആണ്. ചിത്രം വിവിധ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

ബോളിവുഡിൽ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നുകൊണ്ടേ ഇരിയ്ക്കുകയാണ് അനന്യ. ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും മകൾ സുഹാനയുടെയും സുഹൃത്ത് കൂടിയായാണ് താരം.

- Advertisement -

അടുത്തിടെ അനന്യ പാണ്ഡെ നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ ലിംഗ വിവേചനം നേരിട്ടിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. പലയാളുകളില്‍ നിന്നും മോശം അനുഭവമുണ്ടായി.

ഇതില്‍ പലതും മാറിടത്തിന്റെ വലിപ്പം കൂട്ടണമെന്നും മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തണമെന്നുമൊക്കെയുള്ള കമന്റുകളാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്നതെന്ന് രണ്‍വീര്‍ ഷോയില്‍ അനന്യ വെളിപ്പെടുത്തി.

ഇത്തരം കമന്റുകള്‍ വളരെ കാഷ്വലായാണ് പറഞ്ഞിരുന്നതെന്നും ചിലപ്പോഴൊക്കെ പറയുന്നത് എന്താണെന്ന് മനസിലാക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു. ഭക്ഷണം കഴിക്കണമെന്നും വണ്ണം വെയ്ക്കണമെന്നുമൊക്കെ അഭിപ്രായങ്ങള്‍ കേട്ടിരുന്നു.

ഇത്തരം കാര്യങ്ങളെല്ലാം ഏറെ വിഷമമുണ്ടാക്കി. ആളുകള്‍ അരക്കെട്ടിന്റെയോ നെഞ്ചിന്റെയോ വലിപ്പമാണോ ശ്രദ്ധിക്കുന്നതെന്നും ഇവയെക്കാളൊന്നും പ്രധാനമായ യാതൊന്നുമില്ലേ എന്നും തോന്നിയിട്ടുണ്ടെന്ന് അനന്യ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

Popular this week