22.6 C
Kottayam
Tuesday, November 26, 2024

‘ഷൈന്‍ ചെയ്യാൻ നോക്കിയതാണ്, പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി’; അലന്‍സിയറിന്റെ പരാമർശത്തിൽ ധ്യാൻ

Must read

കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അലൻസിയർ നടത്തിയ പരമാർശത്തോട് പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോള്‍ അലൻസിയർ ആളാകാൻ നോക്കിയതാണെന്നും ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നിയതെന്നും ധ്യാൻ പറഞ്ഞു.

പുരസ്കാരത്തിനോട് വ്യത്യസ്ത നിലപാടുണ്ടായിരുന്നുവെങ്കിൽ നടൻ ഒരിക്കലും പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും പരിപാടി തന്നെ ബഹിഷ്‌കരിക്കാമായിരുന്നുവെന്നും നടൻ അഭിപ്രായപ്പെട്ടു. ‘നദികളില്‍ സുന്ദരി യമുന’ എന്ന ധ്യൻ നായകനാകുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു പ്രതികരണം.

‘ഇത് പറയാന്‍ വേണ്ടി അലൻസിയർ അവിടെ വരെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു വേദി കിട്ടുന്ന സമയത്ത് ചിലര്‍ക്ക് ഒന്ന് ആളാകാനും, ഷൈന്‍ ചെയ്യാനും തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്,’ ധ്യാൻ പറഞ്ഞു.

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശമാണ് അലൻസിയറിന് ലഭിച്ചത്. ‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം.

അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’ എന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ വേദിയിൽ നടത്തിയ പ്രസ്താവന. നടനെതിരെ സിനിമ-സാംസ്കാരിക മേഖലകളിൽ നിന്നും നിരവധി പേരാണ് പ്രതികരിച്ചത്.

അതേസമയം, അലൻസിയറിന് ധീരതയ്ക്കുള്ള അവാർഡ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ. അലൻസിയറിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ സ്ത്രീ പ്രതിമയ്ക്ക് പകരം, നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം നൽകുമെന്നാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week