ഹൈദരാബാദ്:തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. സമൂഹ മാധ്യമങ്ങളിൽ തന്നെ ട്രോളുന്നവർക്കായി ഒരു നീണ്ട കുറിപ്പ് എഴുതിക്കോണ്ടാണ് രശ്മികയുടെ മറുപടി. സോഷ്യൽ മീഡിയയിൽ വിദ്വേഷം സ്വീകരിക്കേണ്ടി വരുന്നത് ഹൃദയം തകർക്കുന്നതും നിരാശാഭരിതമാക്കുന്നതുമാണ് എന്നും നടി പറയുന്നു.
താൻ പറഞ്ഞ ചില കാര്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതായും ഇത് തനിക്കും വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങൾക്ക് ഹാനികരമാണെന്നും രശ്മിക ചൂണ്ടിക്കാട്ടി. സൃഷ്ടിപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, കാരണം അത് തന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാൽ മോശമായ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും വളരെക്കാലമായി അത് അവഗണിക്കാൻ പറയുന്നുണ്ടെങ്കിലും കൂടുതൽ വഷളാകുകയാണ് ചെയ്യുന്നത് എന്നും രശ്മിക കുറിച്ചു.
രശ്മികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
കഴിഞ്ഞ കുറച്ച് നാളുകളായി ചില കാര്യങ്ങൾ എന്നെ അലട്ടുന്നു, എനിക്ക് അതിന് ഒരു മറുപടി പറയാൻ സമയമായിരിക്കുന്നു എന്ന് തോന്നുന്നു. ഞാൻ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഞാൻ പറയേണ്ട ഒരു കാര്യം ആയുരുന്നു. എന്റെ കരിയർ ആരംഭിച്ചതു മുതൽ എനിക്ക് ഒരുപാട് വെറുപ്പ് നേടേണ്ടി വന്നിട്ടുണ്ട്. ധാരാളം ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു.
ഞാൻ തെരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം. ഞാൻ എല്ലാവരുടെയും ‘കപ്പ് ഓഫ് ടീ’ അല്ലെന്നും ഇവിടെയുള്ള ഓരോ വ്യക്തിയും സ്നേഹിക്കപ്പെടില്ലെന്നും ഞാൻ മനസിലാക്കുന്നു. അതിനർത്ഥം നിങ്ങൾ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങൾക്ക് എന്നെ പുറത്താക്കാം എന്നല്ല.
നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാൻ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന സന്തോഷമാണ് ഞാൻ നോക്കാറുള്ളത്. നിങ്ങൾക്കും എനിക്കും അഭിമാനികരമാകുന്ന കാര്യങ്ങൾ ചെയ്യാനാണ് ഞാൻ പരമാവധി ശ്രമിക്കാറുള്ളത്.
ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുന്നതും നിരാശാജനകവുമാണ്. അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്കെതിരെ തിരിയുന്നതായി ഞാൻ കണ്ടെത്തി. സോഷ്യൽ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരണങ്ങൾ എനിക്കും വ്യവസായത്തിനകത്തോ പുറത്തോ ഉള്ള ബന്ധങ്ങൾക്കും വളരെ ദോഷം ചെയ്തേക്കാം.
സൃഷ്ടിപരമായ വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാൽ മോശമായ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വളരെക്കാലമായി അത് അവഗണിക്കാൻ ഞാൻ പറയുന്നു. എന്നാൽ കൂടുതൽ വഷളാകുകയാണ് ചെയ്യുന്നത്.
എനിക്ക് ലഭിക്കുന്ന ഈ വെറുപ്പ് കൊണ്ട് ഞാൻ മാറാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹവും ഞാൻ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിരന്തര സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും പുറത്തുവരാൻ എനിക്ക് ധൈര്യം നൽകുന്നതും.
എനിക്ക് ചുറ്റുമുള്ള എല്ലാവരോടും, ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും, ഞാൻ എപ്പോഴും ആരാധിച്ചിരുന്നവരോടും, സ്നേഹം മാത്രമേയുള്ളൂ. ഞാൻ കഠിനാധ്വാനം ചെയ്യുകയും നിങ്ങൾക്കായി കൂടുതൽ നന്നായി പ്രവർത്തിക്കുകയും ചെയ്യും. എല്ലാവരോടും ദയ കാണിക്കുക. നമ്മൾ എല്ലാവരും നമ്മുടെ പരമാവധി ചെയ്യാൻ ശ്രമിക്കുക..