25.5 C
Kottayam
Friday, June 5, 2026

‘തമിഴ്‌നാട് ഗവര്‍ണറെ തിരികെ വിളിക്കണം’; രാഷ്ട്രപതിക്ക് ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും കത്ത്

Must read

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തമിഴ്‌നാട് എംപിമാരുടെ കത്ത്. ഭരണഘടനാപരമായ പദവി നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി അയോഗ്യനാണെന്ന് ചൂണ്ടിക്കാണിച്ചാണ് എംപിമാരുടെ കത്ത്. ഡിഎംകെ, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുടെ എംപിമാരുമാണ് രാഷ്ട്രപതി കത്ത് നല്‍കിയത്. എത്രയും വേഗത്തില്‍ ഗവര്‍ണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് കത്തിലെ ആവശ്യം.

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിക്കുന്നു. ഇരുപതോളം ബില്ലുകളാണ് ഒരു വര്‍ഷത്തിലേറെയായി ഗവര്‍ണര്‍ കൈയില്‍ സൂക്ഷിക്കുന്നതെന്ന് എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്ലടക്കം നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ ഇത് ്അടക്കമുള്ള ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല.

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. നിയമ വകുപ്പ് തയ്യാറാക്കി കൈമാറിയ ഓര്‍ഡിനന്‍സിനാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസരംഗത്തെ വിദഗ്ദരെ ചാന്‍സലര്‍മാരാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇല്ലെങ്കില്‍ മന്ത്രിമാര്‍ക്കും ചാന്‍സലര്‍ ആകാം. അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കും. നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് കടക്കുക.

- Advertisement -

അതേസമയം, ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഗവര്‍ണര്‍ ഒപ്പിടണം. എന്നാല്‍ സര്‍ക്കാരുമായുള്ള പോരു കനത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വിളിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നാണ് ഭരണഘടനവിദഗ്ദനായ പിഡിടി ആചാരി പ്രതികരിച്ചത്.

- Advertisement -

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ആര്‍എസ്എസുകാരെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിയമിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് തടയാന്‍ കൊണ്ടുവന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ചട്ടവിരുദ്ധമായി ഗവര്‍ണര്‍ തടഞ്ഞു വെച്ചതായും സിപിഐഎം നേതൃത്വം ആക്ഷേപിക്കുന്നുണ്ട്. സര്‍വകലാശാലകളില്‍ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയമിക്കണം എന്ന ആവശ്യമാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week