InternationalNews

ഹമാസ് ആക്രമണത്തിനു പിന്നാലെ മരിച്ചവരുടെ ബീജം ശേഖരിച്ചു വയ്ക്കണം, ഇസ്രായേലിൽ അപേക്ഷകൾ കുന്നുകൂടുന്നു

ടെല്‍ അവീവ്: ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെ ഇസ്രായേലികളുടെ ബീജം വേർതിരിച്ചെടുക്കണമെന്ന ആവശ്യം ഇസ്രായേലില്‍ ശക്തമാകുന്നു. ഇത് സംബന്ധിച്ച അപേക്ഷ ശക്തമാകുന്നുവെന്നാണ് ഭ്രൂണശാസ്ത്രജ്ഞരും ഐവിഎഫ് വിദഗ്ധരും വ്യക്തമാക്കുന്നത്. മരണാനന്തര ബീജം വീണ്ടെടുക്കൽ (പിഎസ്ആർ) വേഗത്തിൽ നടത്താൻ വിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നൂറു കണക്കിന് യുവാക്കളാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങൾ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ബീജം വേർതിരിച്ചെടുത്ത് സൂക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിലൂടെ ഭാവിയിൽ അതിൽ നിന്ന് ഒരു കുട്ടിയെ ഗർഭം ധരിക്കാനും അവരുടെ ജനിതക പാരമ്പര്യം നിലനിർത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ വേണം ബീജം വേർതിരിച്ചെടുക്കൽ പ്രക്രിയ നടത്താന്‍. കൊല്ലപ്പെട്ടയാള്‍ അവിവാഹിതനാണെങ്കില്‍ ബീജം വേർതിരിച്ചെടുക്കുന്നതിന് കുടുംബ കോടതി ഉത്തരവ് ആവശ്യമാണ്. എന്നാൽ വിവാഹിതനായ പുരുഷന്റെ കാര്യത്തിൽ ഭാര്യക്ക് ബീജം വേർതിരിച്ചെടുക്കലിന് അഭ്യർത്ഥിക്കാൻ കഴിയും.

ഐവിഎഫ് വിദഗ്ധർ സാധാരണയായി ആരോഗ്യമുള്ള പുരുഷന്മാരിൽ നിന്നാണ് ബീജം വേർതിരിച്ചെടുക്കുന്നത്. സാധാരണയായി ഒരു വർഷത്തില്‍ ഒന്നോ രണ്ടോ അപേക്ഷകള്‍ മാത്രമാണ് ഇത്തരത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഹമാസുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം എത്രയാളുകള്‍ അപേക്ഷകളുമായി വന്നുവെന്ന് വ്യക്തമാക്കാന്‍ റെഹോവോട്ടിലെ കപ്ലാൻ മെഡിക്കൽ സെന്ററിലെ ഭ്രൂണശാസ്ത്രജ്ഞയായ ഡോ. യേൽ ഹാരിർ പറഞ്ഞു.

” മൃതദേഹങ്ങളിൽ ഈ നടപടിക്രമം നടത്തേണ്ടിവരുമ്പോൾ, ജീവനക്കാർക്ക് ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടാണ്,” യേൽ ഹാരിർ പറഞ്ഞു. പിഎസ്ആർ എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശം ആവശ്യപ്പെട്ട് മറ്റ് ആശുപത്രികളിലെ സഹപ്രവർത്തകർ ബന്ധപ്പെട്ടതായി ഹരിർ പറഞ്ഞു. “ഇത്രയും വലിയ അളവിൽ ബീജം സംരക്ഷിക്കുന്നതിന് പ്രോട്ടോക്കോൾ ഇല്ലെന്നും ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. . സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് കണ്ടെത്തുമെന്ന് അവർ പറഞ്ഞു. മൃതദേഹങ്ങളിൽ ഈ നടപടിക്രമം നടത്തേണ്ടിവരുമ്പോൾ ജീവനക്കാർക്ക് ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗാസയില്‍ നിന്നും പാലസ്തിനികളെ ർബന്ധിതമായി കുടിയിറക്കാനുള്ള ഇസ്രായേൽ ആഹ്വാനത്തെ തള്ളി കുവൈത്ത് രംഗത്ത് വന്നു. ഇത്തരം നടപടികൾ ഉപരോധത്തിലും ബോംബാക്രമണത്തിലും ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ പ്രയാസം വർധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി ശെയ്ഖ് സാലിം അൽ സബാഹ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button