ISL FOOTBALL|ഐ.എസ്.എല്‍ സെമി:സഹലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

മഡ്ഗാവ്ന്: മലയാളികളുടെ സ്വന്തം സഹല്‍ അബ്ദുല്‍ സമദിന്റെ തകര്‍പ്പന്‍ ഗോളില്‍ ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ ഐഎസ്എല്‍ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ‘ബ്ലാസ്റ്റ്’. ആക്രമണ ഫുട്‌ബോളിന്റെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ച ആവേശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ജംഷഡ്പുര്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ ലീഡ് നേടി. 40-ാം മിനിറ്റില്‍ ജംഷഡ്പുര്‍ പ്രതിരോധത്തിന്റെ പിഴവു മുതലെടുത്താണ് സഹല്‍ അബ്ദുല്‍ സമദ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. ജംഷഡ്പുരിനാകട്ടെ, അവരുടെ സൂപ്പര്‍താരം ഡാനിയല്‍ ചീമ രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയതും തിരിച്ചടിയായി.

ടീമുകള്‍ ഇങ്ങനെ

ബ്ലാസ്റ്റേഴ്സ്: പ്രഭ്‌സുഖന്‍ ഗില്‍ (ഗോള്‍കീപ്പര്‍), ഹര്‍മന്‍ജോത് ഖബ്ര, റൂയിവ ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, സഞ്ജീവ് സ്റ്റാലിന്‍, പ്യൂട്ടിയ,ആയുഷ് അധികാരി, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വസ്, ഹോര്‍ഹെ പെരേര ഡയസ്

ജംഷഡ്പുര്‍ എഫ്സി): ടി.പി.രഹനേഷ് (ഗോള്‍കീപ്പര്‍), ലാല്‍ഡിന്‍ലിയാന റെന്ത്ലി, ഏലി സാബിയ, പീറ്റര്‍ ഹാര്‍ട്ട്ലി, റിക്കി ലല്ലാവ്മ, പ്രണോയ് ഹാല്‍ദര്‍, ജിതേന്ദ്ര സിങ്, ലെന്‍ ഡൗന്‍ഗല്‍, ഗ്രെഗ് സ്റ്റുവര്‍ട്ട്, ഋത്വിക് ദാസ്, ഡാനിയല്‍ ചീമ.

ന്മ ഹെഡ് ടു ഹെഡ് സ്റ്റാറ്റ്‌സ്

മത്സരം – 10
ജംഷഡ്പുര്‍ ജയം – 3
ബ്ലാസ്റ്റേഴ്സ് ജയം – 1
സമനില – 6

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News