അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

 

തിരുവനന്തപുരം: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍ സേവനം അനുഷ്ഠിക്കുന്ന നഴ്‌സ്മാരുടെ സേവനം സംബന്ധിച്ച വിഷയങ്ങള്‍, സേവനമേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഉപരിസാധ്യതകള്‍, ജീവിതശൈലി രോഗങ്ങള്‍, അര്‍ബുദ മാനസിക രോഗചികിത്സാ മേഖലകള്‍ തുടങ്ങി ഇതരമേഖലകളില്‍ അയര്‍ലണ്ട് കേരള ബന്ധം ഊട്ടിയുറപ്പിക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്. അയര്‍ലണ്ടിലെ മാറ്റര്‍ മിസെറികോര്‍ഡിയ യൂണിവേഴ്‌സിറ്റി ആശുപത്രിയും മന്ത്രിയും സംഘവും സന്ദര്‍ശിച്ച് അവിടത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

 

ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News