ഇറാഖില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം,നിരവധിപേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: അമേരിക്ക വീണ്ടും ഇറാഖില്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഹഷെദ് അല്‍-ഷാബി അര്‍ധസൈനിക വിഭാഗത്തെയാണ് ഇന്നത്തെ ആക്രമണം ലക്ഷ്യം വച്ചതെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.ഇത് രണ്ട് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്. ആദ്യ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഇന്നത്തെ ആക്രമണത്തില്‍ ആരെയാണ് ലക്ഷ്യം വച്ചതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
ഹഷെദ് സൈനികവ്യൂഹത്തെയാണ് അമേരിക്ക ആക്രമിച്ചതെന്നുംആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായും പലര്‍ക്കും പരിക്കേറ്റതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.