27.9 C
Kottayam
Thursday, May 2, 2024

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ; പ്രതികരിക്കാതെ അമേരിക്ക

Must read

ടെഹ്റാൻ: ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ വ്യോമ​ഗതാ​ഗതം നിർത്തിവെച്ച് ഇറാൻ. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വ്യോമഗതാഗതം നിർത്തിവെച്ചു. ഇറാനിലെ ഇസ്ഫഹൻ ​ന​ഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതിരോധ നടപടികൾ.

സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ മിസൈലുകൾ ഇറാനിൽ പതിച്ചതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേ സമയം ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസോ പെന്റ​ഗണോ തയ്യാറായിട്ടില്ല. ഇറാന്റെ ഡ്രോൺആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇറാൻ ആക്രമിച്ചാൽ ഇസ്രയേലിനെ തങ്ങൾ പിന്തുണക്കുമെന്നാണ് യുഎസ് നിലപാട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week