ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തലയ്ക്കു വിലയിട്ട് ഇറാന്‍. ട്രംപിനെ ഇല്ലാതാക്കിയാല്‍ 80 മില്ല്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 576 കോടി രൂപ) ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഇറാന്റെ നടപടി.
ഇറാന്റെ ദേശീയ മാധ്യമത്തിലൂടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പണപ്പിരിവിന് ആഹ്വാനം ചെയ്തു എന്നാണു റിപ്പോര്‍ട്ട്. എല്ലാ ഇറാനിയന്‍ പൗരന്‍മാരില്‍നിന്നു ഓരോ ഡോളര്‍ വീതം ശേഖരിച്ച് ട്രംപിനെ വധിക്കുന്നവര്‍ക്കു നല്‍കാനുള്ള പണം കണ്ടെത്തുമെന്നും പ്രഖ്യാപനമുണ്ടായതായി ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 80 ദശലക്ഷം പൗരന്‍മാരാണ് ഇറാനിലുള്ളത്.