ഗതാഗതക്കുരുക്കില്‍പ്പെട്ട് സഹികെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗതാഗതം നിയന്ത്രിക്കാന്‍ നിരത്തില്‍ ഇറങ്ങി
തിരുവനന്തപുരം: ഗതാഗതക്കുരുക്കില്‍ പെട്ട് സഹികെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗതാഗതം നിയന്ത്രിക്കാനായി നിരത്തില്‍ ഇറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ വെച്ചാണ് കടകംപള്ളി ഗതാഗത കുരുക്കില്‍ പെടുകയും പിന്നീട് കുരുക്കഴിക്കാന്‍ നിരത്തില്‍ ഇറങ്ങുകയും ചെയ്തത്. ട്രാഫിക് പോലീസ് ചെയ്യേണ്ട ജോലി മന്ത്രി നേരിട്ട് എത്തി ചെയ്യുന്നത് കണ്ടത് നാട്ടുകാര്‍ക്കും കൗതുകമായി.
തിരക്കറിയ സമയം നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ തകരാറില്‍ ആയതോടെയാണ് ഗതാഗതം താറുമാറായത്. ഗതാഗതം നിയന്ത്രിക്കാന്‍ ആകെ ഉണ്ടായിരുന്നത് ഒരു പോലീസുകാരന്‍ മാത്രമാണ്. ഇതോടെ തിരക്ക് നിയന്ത്രിക്കാന്‍ അദ്ദേഹത്തിനാകാതെ വന്നതോടെ വാഹനങ്ങള്‍ കിലോമീറ്ററുകളോളം നീണ്ടു. കുന്നത്തുകാലില്‍ ഒരു പരിപാടിക്ക് പോകാനെത്തിയ മന്ത്രിയും കുരുക്കില്‍ പെട്ടു.
ഇതോടെയാണ് മന്ത്രിയും റോഡിലിറങ്ങി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്. മാത്രമല്ല എസ്പി വിളിച്ചുചേര്‍ത്ത യോഗത്തിന് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവാര്‍ട്ട് കീലറും കുരുക്ക് കണ്ട് സ്വയം ഗതാഗതനിയന്ത്രണത്തിനിറങ്ങി. ഇതോടെ പോലീസ് സന്നാഹം കൂടി സ്ഥലത്തെത്തിയതോടെ ഒന്നര മണിക്കൂര്‍ നീണ്ട ഗതാഗത കുരുക്കിന് ആശ്വാസമായി.