27.6 C
Kottayam
Sunday, June 7, 2026

ഐ.പി.എൽ റെക്കോഡ്! സാം കറനെ 18.25 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ്‌

Must read

കൊച്ചി: റെക്കോഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി പഞ്ചാബ്. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി.

ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന് കോളടിച്ചു. താരത്തിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. ബ്രൂക്കിനെകൂടാതെ മായങ്ക് അഗര്‍വാളിനെയും സണ്‍റൈസേഴ്‌സ് ടീമിലെടുത്തു. 8.25 കോടിരൂപയാണ് താരത്തിന്റെ വില. മുന്‍ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണെ ഗുജറാത്ത് ടൈറ്റന്‍സ് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് സ്വന്തമാക്കി. അജിങ്ക്യ രഹാനെയെ (50 ലക്ഷം) ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും (42.25 കോടി) പഞ്ചാബ് കിങ്‌സിനെയും (32.20 കോടി), ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു ടീമുകള്‍ക്ക് 20-23 കോടിയോ അതില്‍ താഴെയോ ആണ് കൈയിലുള്ളത്. വിദേശസൂപ്പര്‍താരങ്ങള്‍ക്ക് പിന്നാലെപോയി കോടികള്‍ തീര്‍ക്കുന്നതിനേക്കാള്‍ ആഭ്യന്തരക്രിക്കറ്റിലെ മികവുതേടുന്നതിനായിരിക്കും ഈ ടീമുകള്‍ മുന്‍ഗണന നല്‍കുകയെന്നാണ് സൂചന.

പത്ത് കേരളതാരങ്ങളാണ് മിനിലേലത്തിന് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ബാറ്റര്‍മാരായ സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, പി.എ. അബ്ദുല്‍ ബാസിത്ത് എന്നിവരും ബൗളര്‍മാരായ കെ.എം. ആസിഫ്, ബേസില്‍ തമ്പി, എസ്. മിഥുന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുമാണ് ലേലത്തിനുള്ളത്. ഓപ്പണിങ് ബാറ്ററായ രോഹന്‍ സമീപകാലത്ത് ഗംഭീര ഫോമിലാണ്. കഴിഞ്ഞ രഞ്ജിസീസണിലും ദുലീപ് ട്രോഫിയിലും തിളങ്ങിയ രോഹനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യക്കാരനായ ഓപ്പണിങ് ബാറ്ററുടെ അഭാവം കൊല്‍ക്കത്തയ്ക്കുണ്ട്. ഇതാണ് രോഹന് അനുകൂലമാകുന്ന ഘടകം. രാജസ്ഥാനും ചെന്നൈയും ഇന്ത്യന്‍ ബാറ്റര്‍മാരെ തേടുന്നുണ്ട്.

- Advertisement -

വിക്കറ്റ് കീപ്പിങ് ബാറ്ററര്‍മാരായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും ലേത്തില്‍ വിറ്റുപോവാന്‍ സാധ്യതയേറെയുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് അടക്കമുള്ള ടീമുകള്‍ ഇന്ത്യന്‍ ബാക്കപ്പ് കീപ്പര്‍ക്കായി വലവീശും. വെടിക്കെട്ട് ബാറ്ററും ഓഫ്‌സ്പിന്നറുമായ പി.എ. അബ്ദുല്‍ ബാസിത് ചെന്നൈ, മുംബൈ, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിലെ പ്രകടനമാണ് ബാസിത്തിനെ ട്രയല്‍സിലെത്തിച്ചത്. ഫിനിഷറുടെ റോള്‍ കൈകാര്യംചെയ്യുന്നതിനൊപ്പം പാര്‍ട്ട്ടൈം ബൗളറായും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ബാസിത്. ആഭ്യന്തരക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന സച്ചിന്‍ ബേബിയും അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍കളിച്ച ഷോണ്‍ റോജറും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

- Advertisement -

പേസര്‍മാരായ കെ.എം. ആസിഫ്, ബേസില്‍ തമ്പി എന്നിവര്‍ ഐ.പി.എലില്‍ പരിചയസമ്പന്നരാണ്. ഇന്ത്യന്‍ പേസര്‍മാരായതുകൊണ്ട് ലേലത്തില്‍ ഇരുവരും തിളങ്ങാന്‍ സാധ്യതയേറെ. സ്പിന്നര്‍മാരായ വൈശാഖ് ചന്ദ്രനും മിഥുനുമാണ് ലേലത്തിലുള്ള മറ്റുമലയാളികള്‍. സമീപകാലത്തെ പ്രകടനം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week