28.9 C
Kottayam
Tuesday, May 14, 2024

തോരണത്തിൽ കുരുങ്ങി വഴിയാത്രക്കാർക്ക് പരിക്കേറ്റ സംഭവം;എന്തുനടപടിസ്വീകരിച്ചു? വിമർശിച്ച് ഹൈക്കോടതി

Must read

കൊച്ചി:  വഴിയോരത്ത് കെട്ടിയ തോരണത്തിൽ കുരുങ്ങി വഴി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശ്ശൂർ കോർപ്പറേഷൻ്റെ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. സംഭവത്തിൽ ഇപ്പോൾ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോടതിയിൽ നേരിട്ട് ഹാജരായ തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി വ്യക്തമാക്കി. 

വിഷയവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോൾ കോർപ്പറേഷൻ സെക്രട്ഠറി നേരിട്ട് ഹാജരായി. പൊതുവിഷയങ്ങളിൽ കോടതി നടത്തുന്ന വാക്കാലുള്ള പരാമർശങ്ങൾക്ക് രാഷ്ട്രീയമായ നിറം നൽകരുതെന്ന് കോടതി ഇന്ന് ഹർജി പരിഗണിച്ചപ്പോൾ പറഞ്ഞു. ഇത്തരം വിമർശനങ്ങളെ കോടതി കാര്യമായി എടുക്കുന്നില്ല. റോഡുകളിൽ സ്ഥാപിച്ച കൊടി തോരണങ്ങളും അലങ്കാരങ്ങളും കാരണം ഇതു പോലത്തെ എത്ര അപകടങ്ങളുണ്ടായി എന്ന് ഹൈക്കോടതി ചോദിച്ചു. കൊടി തോരണങ്ങൾ ആരു സ്ഥാപിച്ചാലും അതു തെറ്റാണ്. അനധികൃതമായി സ്ഥാപിച്ച എല്ലാ കൊടി തോരണങ്ങളും നീക്കണമെന്ന് പലവട്ടം കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഉത്തരവ് നടപ്പാക്കുന്നില്ല. 

പൊതുസമൂഹത്തിൽ നിന്നാരും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്നും കോടതി പറഞ്ഞു. സാധാരണക്കാരനാണ് പാതയോരത്ത് തോരണങ്ങൾ വെച്ചതെങ്കിൽ കേസ് ഉണ്ടാകും. ഇവിടെ ഒരു യാത്രക്കാരിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടും എന്തുകൊണ്ടാണ് എഫ്ഐആർ ഇടാത്തതെന്നും 
കോടതി ചോദിച്ചു. അപകടത്തിൽ കോർപ്പറേഷൻ്റെ വിശദീകരണം അറിയണമെന്ന് പറഞ്ഞ കോടതി ജനുവരി പന്ത്രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുമെന്നും അന്ന് സെക്രട്ടറി വീണ്ടും ഹാജരാകണമെന്നും നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week