കൊവിഡ് 19: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ഇടുക്കി:ലോക്ക് ഡൗണ് ഇളവുകളുടെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നവര്‍ ജില്ലാ കളക്ടര്‍ നല്‍കുന്ന വെഹിക്കിള്‍ പാസ്സ് ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനുവദിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം കരുതേണ്ടതാണ്. ജില്ലയിലെ 11 സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പീരുമേട്, നെടുങ്കണ്ടം താലൂക്കാശുപത്രികളിലും സി.എച്ച്.സികളായ വണ്ടിപ്പെരിയാർ, ദേവികുളം, മറയൂർ, ചിത്തിരപുരം,മുട്ടം എന്നിവിടങ്ങളിലും പി.എച്.സികളായ പാമ്പാടുംപാറ, മരിയാപുരം,കഞ്ഞിക്കുഴി, പുറപ്പുഴ എന്നീ ആശുപത്രികളിലുമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.

പരിശോധനക്കെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. വാഹന രേഖകള്‍കൂടി ഹാജരാക്കുന്ന മുറയ്ക്ക് ഇതേ കൗണ്ടറുകള്‍ മുഖേന വാഹന പാസ്സ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലാകളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News