23.9 C
Kottayam
Thursday, June 4, 2026

തലസ്ഥാനത്തു നിന്നും അതിഥിതൊഴിലാളികളുടെ ആദ്യ സംഘം സ്വദേശത്തേക്ക് തിരിച്ചു

Must read

തിരുവനനന്തപുരം:ജില്ലയിൽ കഴിഞ്ഞിരുന്ന അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 3:30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലെ ഹട്ടിയയിലേക്കാണ് സംഘം പ്രത്യേക ട്രെയിനിൽ യാത്രയായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര അയപ്പ്.

1,124 പേരാണ് യാത്രയായത്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അതിഥി തൊഴിലാളികളുടെയിടയിൽ അന്വേഷണം നടത്തുകയും അവരിൽ ജാർഖണ്ഡിൽ പോകേണ്ടവരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 15 ഓളം ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ ലേബർ ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇവരുടെ രേഖകൾ പരിശോധിച്ചു യാത്രക്ക് അർഹരായവരെ കണ്ടെത്തി. ഇവരെ തെർമൽ സ്കാനിങ്ങിനു വിധേയരാക്കി ആരോഗ്യസ്ഥിതിയും വിലയിരുത്തി. ടിക്കറ്റിന്റെ തുക റെവന്യൂ ഉദ്യോഗസ്ഥർ ഇവരിൽനിന്നും ശേഖരിച്ചു. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് മുൻപായി കെ.എസ്.ആർ.ടി.സി ബസുകളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.

സ്റ്റേഷനിൽ ഇവരെ പരിശോധിക്കുന്നതിനായി 17 കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ടോക്കൺ നമ്പർ ലഭിക്കുന്നവർ ബന്ധപ്പെട്ട കൗണ്ടറുകളിൽ എത്തുമ്പോൾ തെർമൽ സ്കാൻ ചെയ്ത് പനിയില്ലെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചറിയൽ കാർഡും പരിശോധിച്ചു. ഇവർ യാത്രയ്ക്ക് അർഹർ ആണെന്ന സർട്ടിഫിക്കറ്റും യാത്രാടിക്കറ്റും നൽകി. ശേഷം ഇവർക്ക് ഫേസ് മാസ്ക്ക്, സോപ്പ്, ഫുഡ് കിറ്റ് എന്നിവ നൽകി യാത്രാകോച്ചുകളിലേക്ക് അയച്ചു. കളക്ടറുടെ നേതൃത്വത്തിൽ സാമൂഹ്യ അകലം പാലിച്ച് തികച്ചും അച്ചടക്കത്തോടെയുള്ള പരിശോധനാരീതികളായിരുന്നു ഉദ്യോഗസ്ഥർ ഇതിനായി അവലംബിച്ചത്.

മൂന്ന് മണിയോടെ പരിശോധനകളെല്ലാം പൂർത്തിയാക്കി യാത്രക്കാർ എല്ലാവരും ട്രെയിനിനുള്ളിൽ കയറി. ഉദ്യോഗസ്ഥരുടെ അവസാനവട്ട വിലയിരുത്തലുകൾക്ക് ശേഷം 3:30 ഓടെ അവർ തിരുവനന്തപുരത്തിനോട് തൽക്കാലം വിടപറഞ്ഞു ജന്മനാട്ടിലേക്ക് യാത്രയായി. റെവന്യൂ, ആരോഗ്യം, ജില്ല ലേബർ ഓഫീസ്, പോലീസ്, റയിൽവേ, ദുരന്തനിവാരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വോളന്റിയർമാരും അതിഥിതൊഴിലാളികളെ യാത്രയാക്കാൻ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്തെ പലസ്ഥലത്തേക്കും അതിഥിതൊഴിലാളുകളുമായി ഇവിടെ നിന്നും ട്രെയിൻ പോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week