സഹോദരിയെ അസഭ്യം പറഞ്ഞു; 17കാരനെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിക്കൊന്നു

ന്യൂഡല്‍ഹി: സഹോദരിയെ അസഭ്യം പറഞ്ഞ 17 കാരനെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊന്നു. ഡല്‍ഹിക്കു സമീപം മംഗോല്‍പുരിയിലാണ് സംഭവം. കേസില്‍ 18 കാരനായ സച്ചിന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജൂണ്‍ 30 ന് മംഗോല്‍ പുരിയിലെ പാര്‍ക്കിനുള്ളില്‍ 17 കാരനെ കുത്തേറ്റ് നിലയില്‍ പോലീസ് കോണ്‍സ്റ്റബിളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്തെ 170 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചെന്നും 230 ഓളം പേരെ ചോദ്യം ചെയ്‌തെന്നും ഡിസിപി പര്‍വീന്ദര്‍ സിങ് പറഞ്ഞു.

പ്രാദേശിക അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സച്ചിനൊപ്പം മറ്റ് മൂന്ന് ആണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തു. അവരില്‍ നിന്ന് രക്തക്കറ പുരണ്ട് രണ്ട് കത്തികളും കണ്ടെടുത്തതായി ഡിസിപി പര്‍വീന്ദര്‍ സിങ് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ തന്റെ സഹോദരിയോട് 17 കാരന്‍ അശ്ലീല ഭാഷ ഉപയോഗിച്ചതായി സച്ചിന്‍ പറഞ്ഞു. ‘അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ‘ കരുതിയെന്നാണ് സച്ചിന്‍ പോലീസിനോട് പറഞ്ഞത്. നാലു പ്രതികളും 17 കാരനെ പലതവണ കുത്തിയ ശേഷമാണ് പാര്‍ക്കില്‍ ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News