24.6 C
Kottayam
Monday, June 8, 2026

‘ഇന്നസെന്റ് പോയി ഇനിയെന്നാണ് നീ?’, ദിലീപിനും കാവ്യയ്ക്കും ലാലിനും വിദ്വേഷ കമന്റ്

Must read

കൊച്ചി:പൊതുവെ മലയാളികൾ സംസ്കാര സമ്പന്നരാണെന്നാണ് പറയാറുള്ളത്. എന്നാൽ മലയാളികളിൽ ഒരു വിഭാ​ഗക്കാരുടെ യഥാർഥ സംസ്കാരം കാണണമെങ്കിൽ സോഷ്യൽമീഡിയയിലെ കമന്റ് ബോക്സുകൾ എടുത്ത് നോക്കിയാൽ മതി. മുഖത്ത് നോക്കി പറയാൻ മടിയും ധൈര്യവും ഇല്ലാത്ത ഒരുപാട് പേർ പ്രൊഫൈൽ ഫോട്ടോ പോലും വെയ്ക്കാതെ തരംതാണ തരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾക്ക് കമന്റ് ചെയ്യുന്നത് കാണാം.

വാക്കുകൾ കൊണ്ട് ഒരാളെ മാനസീകമായി തകർക്കുക, ഇല്ലാതാക്കുക എന്നിവയെല്ലാമാണ് അവിടെ കാണാൻ സാധിക്കുക. കഴി‍ഞ്ഞ ദിവസമാണ് മലയാളിത്തിലെ മഹാനടന്മാരിൽ‌ ഒരാളായ ഇന്നസെന്റ് അന്തരിച്ചത്.

Dileep, Kavya, Mohanlal, Innocent Funeral news, Innocent Funeral video, ദിലീപ്, ഇന്നസെന്റ്, കാവ്യ മാധവൻ, മോഹൻലാൽ

ചികിത്സയിലാണെന്ന് വാർത്തകൾ വന്നപ്പോഴും എല്ലാവരും കരുതിയത് അദ്ദേഹം ജീവിത്തിലേക്ക് തിരിച്ചുവരുമെന്നാണ്. കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് ഇന്നസെന്റ് അതുകൊണ്ട് തന്നെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി എന്ന വാർത്ത കേൾക്കാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് അ​ദ്ദേഹത്തിന്റെ മരണ വാർത്ത എത്തിയത്.

ഇന്ന് രാവിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ആയിരുന്നു പ്രിയങ്കരനായ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങ് നടന്നത്. ഇന്നസന്റിന് ഭാര്യയും മകനും മരുമകളും കൊച്ചുമക്കളും അന്ത്യ ചുംബനം നൽകി യാത്രയയയ്ക്കുന്ന രംഗം വികാരനിർഭരമായിരുന്നു. ആയുഷ്കാലം മുഴുവൻ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നസന്റിന്റെ വിടവാങ്ങൽ മലയാളികളിലാകെ കണ്ണുനീർ പടർത്തി.

- Advertisement -

അദ്ദേഹം അതീവ ​ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ‌ വന്നത് മുതൽ ദിലീപ്, ഇടവേള ബാബു, ബാദുഷ തുടങ്ങി സിനിമാ രം​ഗത്തെ എല്ലാവരും അദ്ദേഹം ചികിത്സയിലായിരുന്ന ആശുപത്രിയിൽ എത്തിയിരുന്നു. ഇന്നസെന്റിനെ പള്ളി സെമിത്തേരിൽ അടക്കും വരെ സത്യൻ അന്തിക്കാട് അടക്കമുള്ളവർ സജീവമായി ഉണ്ടായിരുന്നു.

- Advertisement -

ഇപ്പോഴിത ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ ദിലീപിനും കാവ്യ മാധവനും മോഹൻലാലിനും നേരെ സോഷ്യൽമീഡിയയിൽ ഉയർന്നുവന്ന വിദ്വേഷ കമന്റുകളാണ് ചർച്ചയാകുന്നത്. മലയാളികളിൽ ഒരു വിഭാ​ഗത്തിന്റെ ചിന്താശേഷിയും സംസ്കാരവും എത്രത്തോളമാണെന്നത് വ്യക്തമാകുന്നത് കമന്റ് ബോക്സ് കാണുമ്പോഴാണെന്നാണ് റിയാക്ഷൻ വീഡിയോകളിലൂടെ പ്രശസ്തനായ യുട്യൂബർ സീക്രട്ട് ഏജന്റ് പറഞ്ഞത്.

Dileep, Kavya, Mohanlal, Innocent Funeral news, Innocent Funeral video, ദിലീപ്, ഇന്നസെന്റ്, കാവ്യ മാധവൻ, മോഹൻലാൽ

ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ പങ്കുവെച്ച കുറിപ്പിന് താഴെ വന്ന ഒരു കമന്റ് ‘ഇന്നസെന്റ് പോയി ഇനിയെന്നാണ് നീ?’ എന്നായിരുന്നു. ഇന്നസന്റിന് ആദരാഞ്ജലി അർപ്പിക്കാൻ കാവ്യ മാധവൻ എത്തിയതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ജീവിതത്തിൽ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിലെ നഷ്ടം കാവ്യയുടെ മുഖത്തും പ്രകടമായിരുന്നു.

സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ കാവ്യ മാധവനെ ദിലീപ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും എല്ലാ കാര്യങ്ങളിലും ദിലീപ് മുൻനിരയിൽ ഉണ്ടായിരുന്നു.

- Advertisement -

ഇന്നസെന്റിന്റെ മൃതദേഹം കണ്ട് കരയുന്ന കാവ്യ മാധവന് നേരെ വലിയ രീതിയിലാണ് വിമർശനം വരുന്നത്. അവളുടെ ഒരു കരച്ചിൽ എല്ലാവരേയും കാണിക്കാൻ, കള്ളക്കരച്ചിൽ കാണിച്ച് സിംപതി നേടാൻ ശ്രമിക്കുന്നു എന്നെല്ലാമാണ് കമന്റുകൾ‌ വരുന്നത്. ദിലീപിന്റേയും കാവ്യ മാധവന്റേയും പേരിലുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാലാണ് വലിയ രീതിയിൽ വിമർശനം വന്നത്.

ചിലർ കെഎസ്ആർടി ബസിൽ ഇന്നസെന്റിന്റെ മൃതദേഹം കൊണ്ടുപോയതിനേയും വിമർശിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ വസതിയിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് ഭൗതികദേഹം പള്ളിയിലെത്തിച്ചത്. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. എഴുന്നൂറിലധികം സിനിമകളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week