അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

കോലഞ്ചേരി: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലുള്ള സ്‌നേഹ ജ്യോതി ആശ്രയഭവനിലായിരിക്കും അമ്മയും കുഞ്ഞും തല്‍കാലം കഴിയുക. നേപ്പാളിലേക്ക് മടങ്ങുന്നതുവരെ അമ്മയും കുഞ്ഞും സര്‍ക്കാര്‍ സംരക്ഷണത്തിലാകും കഴിയുക. അമ്മയും കുഞ്ഞും നേപ്പാളിലേക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവും വനിതാ ശിശുക്ഷേമ സമിതി വഹിക്കും.

കഴിഞ്ഞമാസം 18നാണ് കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ 54 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റിയിരുന്നു.

ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News