കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകള്‍ക്ക് പരിക്ക്

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകള്‍ക്ക് പരിക്ക്

ബര്‍ബാങ്ക് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളിലെ അധ്യാപികയായ ആര്‍തി വര്‍മ്മയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മകള്‍ മീര വര്‍മ്മ ചികിത്സയിലാണ്.

ഏപ്രില്‍ 20-ന് ബര്‍ബാങ്കിലെ നോര്‍ത്ത് ബ്രൈറ്റണ്‍ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനായ സെര്‍ജിയോ ഫ്രെയറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

പ്രതിക്ക് കുടുംബവുമായി മുന്‍പരിചയമുണ്ടോ എന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ആര്‍തിയുടെ ഭര്‍ത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു.

മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവര്‍ത്തകയാണ് പരിക്കേറ്റ മീര വര്‍മ്മ. ബര്‍ബാങ്ക് മേഖലയിലെ ഇന്ത്യന്‍ സമൂഹത്തെയും സഹപ്രവര്‍ത്തകരെയും ഈ ദാരുണ സംഭവം ഏറെ ഞെട്ടിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News