വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾ പിടിച്ചെടുത്തതിന് പിന്നാലെ, സൈനിക നടപടികൾ കടുപ്പിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസിൽ കപ്പലുകളെ തടയുന്ന ഇറാനിയൻ ബോട്ടുകൾ തകർക്കാൻ യുഎസ് നാവികസേനയ്ക്ക് ട്രംപ് നേരിട്ട് നിർദ്ദേശം നൽകി. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തെ പരിഹസിച്ചും തങ്ങളുടെ നാവിക കരുത്ത് വെളിപ്പെടുത്തിയും ട്രംപ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.ഇറാനിൽ ഭരണത്തിന് നേതൃത്വം നൽകുന്നത് ആരാണെന്ന് കണ്ടെത്താൻ പ്രയാസമാണെന്നും അവിടുത്തെ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണെന്നും ട്രംപ് കുറിച്ചു.
കടുത്ത നിലപാടുകാരും മിതവാദികളും തമ്മിലുള്ള കലഹങ്ങൾ ഭ്രാന്തമായ അവസ്ഥയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. മിതവാദികൾ എന്ന് വിളിക്കപ്പെടുന്നവർ യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും എന്നാൽ അവർ ബഹുമാനം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധക്കളത്തിൽ ഇറാൻ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കയുടെ പക്ഷം.
ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ് നാവികസേനയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ പാതയിലൂടെ പ്രവേശിക്കാനോ പുറത്തുപോകാനോ സാധിക്കില്ല. ഇറാനുമായി ഒരു പുതിയ ഉടമ്പടിയിൽ എത്തുന്നത് വരെ കടലിടുക്ക് ‘വരിഞ്ഞു അടച്ചിരിക്കുകയാണെന്നും’ ട്രംപ് വ്യക്തമാക്കി. നാവിക ഉപരോധം കർശനമാക്കുന്നതോടെ ഇറാന്റെ സാമ്പത്തിക മേഖല കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
US President Donald Trump has ordered the Navy to destroy Iranian boats that harass ships in the Strait of Hormuz. In a social media post, Trump claimed total control over the strait, stating no vessel could enter or leave without US permission until a new deal is reached. He also mocked Iran’s internal leadership, describing the conflict between its hardliners and moderates as chaotic.


