അവസരം ലഭിക്കുവാന്‍ അയാളുടെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു; സംവിധായകന്‍ സാജിദ് ഖാനെതിരെ വെളിപ്പെടുത്തലുമായി നടി

മുംബൈ: ഫിലിം മേക്കറും സംവിധായകനുമായ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മോഡലും നടിയുമായ പോള. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാന്‍ തന്റെ മുന്നില്‍ നഗ്‌നയായി നില്‍ക്കാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്നാണ് നടിയുടെ ആരോപണം. ഈ സമയത്ത് തനിക്ക് 17 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നേരത്തെ മീടു മുവ്മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഇക്കാര്യം തുറുന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

‘അയാള്‍ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാനായി മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാനും ആവശ്യപ്പെട്ടു,’ നടിയും മോഡലുമായ പോള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News