ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുള്ള 11 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യം സജീവമായുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഐഎസിന്റെ സാന്നിധ്യവുമായോ ഐ.എസ് അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ടും 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സംസ്ഥാനങ്ങളില്‍ ഐ.എസിന്റെ സാന്നിധ്യമുണ്ടെന്നും ഐഎസിനെ നേരിട്ട് പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന വ്യക്തികളും സംഘടനകളും സജീവമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News