ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പി; കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് പോലീസെത്തി അടപ്പിച്ചു

കോഴിക്കോട്: കോഴിക്കോട്ട് ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം വിളമ്പി. ആളുകള്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്നു പോലീസ് എത്തി കോഫി ഹൗസ് അടപ്പിച്ചു.

കോഫി ഹൗസില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ നിരവധി പേരാണ് എത്തിയത്. കോഫി ഹൗസിന്റെ പുറക് വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്പിയത്. എന്നാല്‍ ആളുകള്‍ കൂടിയതോടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും ഭക്ഷണം വിളമ്പുകയായിരുന്നു.

സംഭവത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് എതിരെയും കേസെടുക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യത്തിന് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് കോഫി ഹൗസില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News